Wednesday, November 21, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.51 AM

ഹൈദരാബാദ്‌ സ്‌ഫോടനം: രണ്ടു പ്രതികള്‍ കുറ്റക്കാര്‍

ഹൈദരാബാദ്‌: 2007-ലെ ഹൈദരാബാദ്‌ ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ട്‌ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ കുറ്റക്കാരാാണെന്നു കോടതി. 44 പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ ഇവര്‍ക്കുള്ള ശിക്ഷ പത്തിനു പ്രഖ്യാപിക്കും.
ഇന്ത്യന്‍ മുജാഹിദീന്‍ നേതാക്കളായ റിയാസ്‌, ഇഖ്‌ബാല്‍ ഭട്‌കല്‍ സഹോദരന്മാരുടെ കൂട്ടാളികളായ അനിഖ്‌ ഷഫീഖ്‌ സയീദ്‌, മുഹമ്മദ്‌ അക്‌ബര്‍ ഇസ്‌മയില്‍ ചൗധരി എന്നിവരെയാണു പ്രത്യേക കോടതി കുറ്റക്കാരെന്നു വിധിച്ചത്‌. ഇവര്‍ക്കൊപ്പം വിചാരണ നേരിട്ട ഫറൂഖ്‌ ഷറഫുദീന്‍ തര്‍കാഷ്‌, മുഹമ്മദ്‌ സാദിഖ്‌ ഇസ്രാര്‍ അഹമ്മദ്‌ ഷെയ്‌ക്‌ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടു.
കൂട്ടുപ്രതി താരിഖ്‌ അഞ്‌ജും കുറ്റക്കാരനാണോ എന്ന വിധിയും പത്തിനുണ്ടാകും. ലുംബിനി പാര്‍ക്ക്‌, ഗോകുല്‍ ചാട്‌ ഭണ്ഡാര്‍ എന്നിവിടങ്ങളിലാണു 2007 ഓഗസ്‌റ്റ്‌ 25-നു സ്‌ഫോടനങ്ങളുണ്ടായത്‌. പ്രതിപ്പട്ടികയിലുള്ള ഭട്‌കല്‍ സഹോദരന്മാരും അമീര്‍ റാസ ഖാനും ഒളിവിലാണ്‌. കോടതി നടപടിയെ ബി.ജെ.പി. സ്വാഗതം ചെയ്‌തു. സ്‌ഫോടനക്കേസുകള്‍ ഫാസ്‌റ്റ്‌ ട്രാക്ക്‌ കോടതികള്‍ കൈകാര്യം ചെയ്യണമെന്നു കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.

Ads by Google
Wednesday 05 Sep 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW