Friday, February 22, 2019 Last Updated 43 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.51 AM

അഴഗിരിയെ അഭിവാദ്യം ചെയ്‌തു; നേതാവ്‌ തെറിച്ചു

ചെന്നൈ: പുറത്താക്കപ്പെട്ട നേതാവ്‌ എം.കെ. അഴഗിരിയെ അഭിവാദ്യം ചെയ്‌ത ഡി.എം.കെ. നേതാവിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ചെന്നൈയിലെ വലച്ചേരി ഏരിയാ സെക്രട്ടറി എം. രവിയെയാണു സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു രവി അഴഗിരിയെ സ്വാഗതം ചെയ്‌ത്‌ അഭിവാദ്യം ചെയ്‌തത്‌. അഴഗിരി കരുത്തു തെളിയിക്കാന്‍ ഇന്നു റാലി നടത്താനിരിക്കുകയാണ്‌. പാര്‍ട്ടിയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ ശ്രമിച്ചതിനാണു രവിയെ സസ്‌പെന്‍ഡ്‌ ചെയ്‌തതെന്നു ഡി.എം.കെ. ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ പറഞ്ഞു. അന്തരിച്ച നേതാവ്‌ എം. കരുണാനിധിയുടെ മൂത്ത മകനാണ്‌ എം.കെ. അഴഗിരി. സഹോദരന്‍ എം.കെ. സ്‌റ്റാലിന്‍ കഴിഞ്ഞ ദിവസമാണു ഡി.എം.കെ. അധ്യക്ഷനായി ചുമതലയേറ്റത്‌. 2014 ലാണു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്‌ അഴഗിരിയെ പുറത്താക്കിയത്‌. തന്റെ തിരിച്ചുവരവിന്‌ സ്‌റ്റാലിന്‍ തടസം നില്‍ക്കുന്നതായി അഴഗിരി ആരോപിച്ചിരുന്നു.

Ads by Google
Wednesday 05 Sep 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW