Saturday, September 22, 2018 Last Updated 10 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.51 AM

ഡല്‍ഹിയില്‍ ഇന്ന്‌ കര്‍ഷക മാര്‍ച്ച്‌

ന്യൂഡല്‍ഹി : കര്‍ഷകരോടും തൊഴിലാളികളോടുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ ഇന്നു കര്‍ഷക മാര്‍ച്ച്‌. കിസാന്‍ സഭ, സി.ഐ.ടി.യു, ഓള്‍ ഇന്ത്യ അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴസ്‌ യൂണിയന്‍ (എ.ഐ.എ.ഡബ്ല്യു) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പാര്‍ലമെന്റ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നത്‌.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിനാളുകള്‍ ഇന്നലെത്തന്നെ ഡല്‍ഹിയിലെത്തി. രാം ലീല മൈതാനില്‍നിന്ന്‌ ഇന്നു രാവിലെ ആരംഭിക്കുന്ന മാര്‍ച്ചില്‍ അഞ്ചുലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
മഹാരാഷ്‌ട്രയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ ഇന്നലെ പ്രത്യേക ട്രെയിനില്‍ ഡല്‍ഹിയിലെത്തി. കര്‍ഷകരോടും തൊഴിലാളികളോടും കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളില്‍ പ്രതിഷേധിച്ചാണ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നതെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.
വിവിധ തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും മാര്‍ച്ചിന്‌ പിന്തുണ അറിയിച്ചതായും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ്‌ കെ. ഹേമലത, സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി ഹന്നാന്‍ മൊല്ല, കിസാന്‍ സഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ദവലെ, ജനറല്‍ സെക്രട്ടറി വിജു കൃഷണന്‍, എ.വിജയരാഘവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Wednesday 05 Sep 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW