Friday, September 14, 2018 Last Updated 54 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.51 AM

ലോക്‌പാല്‍: കോണ്‍ഗ്രസ്‌ യോഗം ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ലോക്‌പാല്‍ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കോണ്‍ഗ്രസ്‌ ബഹിഷ്‌കരിച്ചു. ഈ വര്‍ഷം അഞ്ചാം തവണയാണു കോണ്‍ഗ്രസ്‌ കമ്മിറ്റി ബഹിഷ്‌കരിക്കുന്നത്‌. ലാക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിന്‌ പാനലില്‍ സ്‌ഥിരാംഗത്വം വേണമെന്ന ആവശ്യം ആവര്‍ത്തിച്ചാണു കോണ്‍ഗ്രസ്‌ ബഹിഷ്‌കരണം തുടര്‍ന്നത്‌. തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതിനാല്‍ യോഗം ബഹിഷ്‌കരിക്കുകയാണെന്നു ലോക്‌സഭയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ മല്ലികാര്‍ജുന ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കത്തിലൂടെ അറിയിച്ചു. ലോക്‌പാലിനെയും അതിലെ അംഗങ്ങളെയും തെരഞ്ഞെടുക്കാനുള്ള പാനലിനെ കണ്ടെത്തുകയാണു തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടെ പ്രാഥമിക ചുമതല. ലോക്‌പാല്‍ നിയമം കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ തടസം നില്‍ക്കുകയാണെന്ന കേന്ദ്രത്തിന്റെ വാദം ഖാര്‍ഗെ തള്ളി. മതിയായ പ്രാതിനിധ്യം കിട്ടാത്തതിനാലാണു യോഗത്തില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം വ്യക്‌തമാക്കി. ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാണു കോണ്‍ഗ്രസ്‌.

Ads by Google
Wednesday 05 Sep 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW