Sunday, April 21, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.51 AM

റാഫേല്‍ രേഖകള്‍ കിട്ടിയാല്‍ കോടതിലേക്കെന്നു കപില്‍ സിബല്‍

ഇന്‍ഡോര്‍: റാഫേല്‍ യുദ്ധ വിമാനക്കേസിന്റെ കാര്യത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ മൗനം പാലിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബല്‍. ഇടപാടില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ കോടതിയിലേക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 36 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ ക്രമവിരുദ്ധമായി ഒപ്പുവയ്‌ക്കുകയാണ്‌ എന്‍.ഡി.എ. സര്‍ക്കാര്‍ ചെയ്‌തതെന്നാണ്‌ കോണ്‍ഗ്രസ്‌ ആരോപണം. യു.പി.എ. മന്ത്രിസഭയുടെ കാലത്ത്‌ നിശ്‌ചയിച്ചിരുന്നതിനേക്കാള്‍ മൂന്നിരട്ടി വിലയിലാണു യുദ്ധ വിമാനങ്ങള്‍ക്ക്‌ എന്‍.ഡി.എ. കരാര്‍ ഒപ്പിട്ടതെന്ന്‌ കപില്‍ സിബല്‍ കുറ്റപ്പെടുത്തി. 2012-ല്‍ യു.പി.എ. സര്‍ക്കാറിന്റെ കാലത്ത്‌ യുദ്ധ വിമാനത്തിന്‌ 560 കോടി രൂപ വീതം കരാറാക്കിയിരുന്നതാണ്‌. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2016-ല്‍ 1600 കോടി രൂപയെന്ന നിരക്കില്‍ കരാര്‍ പുതുക്കിയെന്നും കപില്‍ സിബല്‍ ആരോപിച്ചു.

Ads by Google
Wednesday 05 Sep 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW