Friday, September 14, 2018 Last Updated 54 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.51 AM

ഇന്ധനവിലവര്‍ധന: ജി.എസ്‌.ടിയുടെ കീഴിലാക്കണമെന്ന്‌ ചിദംബരം

ന്യൂഡല്‍ഹി: അമിതമായ നികുതിയാണ്‌ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതിനു പിന്നിലെന്നും ഇവ ജി.എസ്‌.ടിക്കു കീഴില്‍ കൊണ്ടുവരണമെന്നും മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പി. ചിദംബരം. അധികനികുതികൊണ്ടാണു പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്‌ചയിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ വില ഒഴിച്ചുകൂടാനാവാത്തതൊന്നുമല്ല. നികുതി കുറച്ചാല്‍ വിലയും കാര്യമായി കുറയ്‌ക്കാനാവും-ചിദംബരം ട്വീറ്റിലൂടെ വ്യക്‌തമാക്കി.
സംസ്‌ഥാനങ്ങളെ പഴിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം രക്ഷപ്പെടാനുള്ള തന്ത്രമാണെന്നു ചിദംബരം പറഞ്ഞു.
തങ്ങളാണ്‌ 19 സംസ്‌ഥാനങ്ങളും ഭരിക്കുന്നതെന്ന അവകാശവാദം ബി.ജെ.പി. മറക്കുകയാണ്‌. കേന്ദ്രവും സംസ്‌ഥാനങ്ങളും യോജിച്ചുനിന്ന്‌ പെട്രോള്‍, ഡീസല്‍ വില ജി.എസ്‌.ടിക്കു കീഴില്‍ കൊണ്ടുവരണം. പെട്രോളും ഡീസലും ഉടനടി ജി.എസ്‌.ടിക്കു കീഴില്‍ കൊണ്ടുവരണമെന്നാണ്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നതെന്നും ചിദംബരം പറഞ്ഞു.

Ads by Google
Wednesday 05 Sep 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW