Tuesday, November 13, 2018 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.48 AM

ജലാലുദ്ദീന്‍ ഹഖാനി മരിച്ചതായി അഫ്‌ഗാന്‍ താലിബാന്‍

uploads/news/2018/09/245967/in2.jpg

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ ഏറ്റവും ശക്‌തമായ തീവ്രവാദ ഗ്രൂപ്പ്‌ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ സ്‌ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനി മരിച്ചതായി സ്‌ഥിരീകരണം. അഫ്‌ഗാന്‍ താലിബാനാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌.
യു.എസിന്റെ പിന്തുണയോടെ എണ്‍പതുകളിലാണ്‌ സോവിയറ്റ്‌ അധിനിവേശത്തിനിതെിരേ പൊരുതാന്‍ ഹഖാനി നെറ്റ്‌വര്‍ക്കിനു രൂപംകൊടുത്തത്‌. താലിബാനില്‍ ലയിച്ചതോടെ ഹഖാനിയെ അമേരിക്ക തീവ്രവാദികളുടെ പട്ടികയില്‍പ്പെടുത്തി.
2001-ല്‍ യു.എസ്‌. അധിനിവേശം ആരംഭിച്ചതിനുശേഷം രാജ്യത്തു നടന്ന നിഷ്‌ഠൂരമായ ആക്രമണങ്ങളുടെ പിന്നില്‍ ഈ സംഘടനയായിരുന്നു. ഹഖാനി നെറ്റ്‌വര്‍ക്കിന്റെ പാകിസ്‌താന്‍ ബന്ധവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. പാക്‌ രഹസ്യാനോഷണ വിഭാഗത്തിന്റെ ഒരു കൈ എന്നാണ്‌ ഹഖാനി നെറ്റ്‌വര്‍ക്കിനെ യു.എസ്‌. അഡ്‌മിറല്‍ മൈക്‌ മുള്ളന്‍ 2011-ല്‍ വിശേഷിപ്പിച്ചത്‌.
അറബി ഭാഷ അഗാധ പ്രാവീണ്യമുള്ള ജലാലുദ്ദീന്‍ ഒസാമ ബിന്‍ലാദന്‍ ഉള്‍പ്പെടെയുള്ളവരുമായ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. താലിബാന്‍ ഭരണത്തില്‍ ജലാലുദീന്‍ ഒരു മന്ത്രിയായി വളരുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ ലോകം കണ്ടത്‌. ഏതാനും വര്‍ഷങ്ങളായി ജലാലുദീന്‍ അസുഖബാധിതനായിരുന്നുവെന്നാണ്‌ അറിഞ്ഞത്‌.
മകന്‍ സിറാജുദ്ദീനാണു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഇയാള്‍ പിന്നീട്‌ അഫ്‌ഗാന്‍ താലിബാന്റെ തലപ്പത്തുവരെയെത്തി. ഐ.എസ്‌. അഫ്‌ഗാനില്‍ നടത്തിയ വന്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഹഖാനീസ്‌ ആണെന്നാണു കരുതുന്നത്‌.

Ads by Google
Wednesday 05 Sep 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW