Wednesday, September 12, 2018 Last Updated 29 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.48 AM

ആരിഫ്‌ അല്‍വി പാകിസ്‌താന്‍ പ്രസിഡന്റ്‌

uploads/news/2018/09/245966/in1.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താന്റെ പതിമൂന്നാമതു പ്രസിഡന്റായി ഡോ. ആരിഫ്‌ അല്‍വിയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്‌താന്‍ തെഹ്‌രീകെ ഇ ഇന്‍സാഫ്‌ പാര്‍ട്ടിയുടെ സ്‌ഥാപക നേതാവാണ്‌.
പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ അയ്‌സാസ്‌ അഹ്‌സാന്‍, പാകിസ്‌താന്‍ മുസ്ലിം ലീഗിന്റെ മൗലാന ഫസല്‍ ഉര്‍ റഹ്‌മാന്‍ എന്നിവരെയാണ്‌ 69 വയസുകാരനായ അല്‍വി ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്‌. നാഷണല്‍ അസംബ്ലി, സെനറ്റ്‌ എന്നിവിടങ്ങളിലായി 430 വോട്ടുകളാണുണ്ടായിരുന്നത്‌. 212 വോട്ടുകളാണ്‌ അല്‍വി നേടിയത്‌. റഹ്‌മാന്‌ 131 വോട്ടുകളും അഹ്‌സാന്‌ 81 വോട്ടുകളും ലഭിച്ചു. ആറ്‌ വോട്ടുകള്‍ അസാധുവായി. ബലൂചിസ്‌ഥാനില്‍നിന്നുള്ള 60 നിയമസഭാംഗങ്ങളില്‍ 45 പേരുടെയും വോട്ട്‌ അല്‍വിക്കായിരുന്നു. ദന്ത ഡോക്‌ടറായിരുന്ന ആരിഫ്‌ അല്‍വി 2006 മുതല്‍ 2013 വരെ പി.ടി.ഐയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
2013 ല്‍ ദേശീയ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അല്‍വി വിജയിച്ചിരുന്നു. നിലവിലെ പ്രസിഡന്റ്‌ മംമ്‌നൂന്‍ ഹുസൈന്റെ കാലാവധി ഈയാഴ്‌ച അവസാനിക്കും.

Ads by Google
Wednesday 05 Sep 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW