Friday, April 19, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.48 AM

എഫ്‌-16 യുദ്ധവിമാന ചിറകുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും

മേരിലാന്‍ഡ്‌(യു.എസ്‌): ടാറ്റാ അഡ്‌വാന്‍സ്‌ഡ്‌ സിസ്‌റ്റംസ്‌ ലിമിറ്റഡിന്റെ(ടി.എ.എസ്‌.എല്‍) സഹകരണത്തോടെ യു.എസിലെ പ്രതിരോധ, ബഹിരാകാശ രംഗത്തെ ഭീമന്‍ കമ്പനി ലോക്‌ഹീഡ്‌ മാര്‍ട്ടിന്‍ എഫ്‌-16 യുദ്ധ വിമാനത്തിന്റെ ചിറകുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും. മെയ്‌ക്ക്‌ ഇന്‍ ഇന്ത്യാ പദ്ധതിയില്‍പ്പെടുത്തി വ്യോമ സേനയ്‌ക്കും കയറ്റുമതിക്കുമായി നിര്‍മിക്കാന്‍ കരാറായിട്ടുണ്ട്‌. എഫ്‌-16 വിമാനങ്ങള്‍ തെരഞ്ഞെടുത്തു കൊണ്ടല്ല ഇതൊന്നും ഇത്തരം വിമാനങ്ങളുടെ മുഴുവന്‍ ചിറകുകളും ഇന്ത്യയില്‍ നിര്‍മിക്കാനാണ്‌ ആഗ്രഹമെന്നും കമ്പനി അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട്‌ വ്യക്‌തമാക്കിയില്ല. ഇവയുടെ ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ കേന്ദ്ര സര്‍ക്കാരിന്റെ മെയ്‌ക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിക്കു വലിയ പിന്തുണയാകും. വ്യോമസേനയുടെ ആവശ്യ പ്രകാരം വിശദാംശങ്ങളടങ്ങുന്ന 600 പേജുള്ള കത്ത്‌ ലോക്‌ഹീഡ്‌ മാര്‍ട്ടിന്‍ കൈമാറിയിരുന്നു. വ്യോമസേന അംഗീകരിക്കുകയാണെങ്കില്‍ അത്യാധുനിക യുദ്ധവിമാനമായ എഫ്‌-16 ബ്ലോക്ക്‌ 70 നിര്‍മിക്കാന്‍ തയാറാണെന്നു ലോക്‌ഹീഡും ടി.എ.എസ്‌.എല്ലും കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു. യു.എസ്‌. ഉള്‍പ്പെടെ ലോകത്തിലെ 28 സൈനിക ശക്‌തികള്‍ക്കായി എഫ്‌-16 ഇനത്തില്‍പ്പെട്ട 4604 വിമാനങ്ങള്‍ ഈ അമേരിക്കന്‍ കമ്പനി നിര്‍മിച്ചു നല്‍കി.

Ads by Google
Wednesday 05 Sep 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW