Wednesday, September 05, 2018 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.48 AM

'ജെബി' ചുഴലിക്കാറ്റ്‌; ജപ്പാനില്‍ മൂന്നുലക്ഷം പേരെ മാറ്റുന്നു

ടോക്കിയോ: ജപ്പാനിലെ ഷികോകു ദ്വീപില്‍ കനത്ത മഴയും മണ്ണിടിച്ചുലുമായി "ജെബി" ചുഴലിക്കാറ്റ്‌ വന്‍ നാശം വിതയ്‌ക്കുമെന്ന കാലാവസ്‌ഥാ മുന്നറിയിപ്പ്‌. മൂന്നു ലക്ഷത്തോളം പേരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌.
600 വിമാനസര്‍വീസുകള്‍ റദ്ദാക്കി. റോഡ്‌, ജല ഗതാഗതം നിലച്ചു. പശ്‌ചിമ ജപ്പാനിലെ ചെറിയ ദ്വീപാണ്‌ ഷികോകു. ജെബി ചുഴലിക്കാറ്റിനു മണിക്കൂറില്‍ 166 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നാണു കരുതുന്നത്‌. കാറ്റിനൊപ്പം 500 മില്ലീമീറ്റര്‍ വരെ മഴയുമുണ്ടാകും. ഹൊന്‍ഷു, ഒസാക നഗരങ്ങളിലും ചുഴിക്കാറ്റ്‌ പ്രഹരമേല്‍പ്പിക്കുമെന്നാണു മുന്നറിയിപ്പ്‌. കഴിഞ്ഞ ജൂലൈയിലുണ്ടായ കാറ്റിലും പ്രളയത്തിലും മണ്ണിടിച്ചിലും 200 പേര്‍ മരിച്ചിരുന്നു.

Ads by Google
Wednesday 05 Sep 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW