Monday, June 24, 2019 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.48 AM

മാധ്യമപ്രവര്‍ത്തകര്‍ക്കു ജയില്‍: സൂകിയുടെ മൗനത്തെ ന്യായീകരിച്ച്‌ മ്യാന്‍മര്‍

യാങ്കൂണ്‍: രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കു ജയില്‍ ശിക്ഷ വിധിച്ച സംഭവത്തില്‍ ഓങ്‌ സാന്‍ സൂകി തുടരുന്ന മൗനത്തെ ന്യായീകരിച്ച്‌ മ്യാന്‍മര്‍. കോടതിവിധി ചോദ്യം ചെയ്യുന്നത്‌ കോടതിയലക്ഷ്യമാകുന്നതുകൊണ്ടണ്‌ ജനകീയ നേതാവായ സൂകി മൗനം തുടരുന്നതെന്ന്‌ മ്യാന്‍മര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ്‌ ഡെപ്യൂട്ടി മന്ത്രി ഓങ്‌ ഹ്ലാ തുന്‍ പറഞ്ഞു. റോഹിന്‍ഗ്യ മുസ്ലിംകളുടെ കൂട്ടക്കൊല റിപ്പോര്‍ട്ട്‌ ചെയ്‌ത വാ ലോണ്‍, ക്യാ സോ എന്നീ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടര്‍മാരെയാണ്‌ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച കുറ്റത്തിനു കോടതി ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കു വിധിച്ചത്‌. കോടതി നടപടിയ്‌ക്കെതിരേ യു.എന്‍, യൂറോപ്യന്‍ യൂണിയന്‍, യു.എസ്‌. എന്നിവിടങ്ങളില്‍ നിന്നടക്കം വ്യാപക പ്രതിഷേധമുയര്‍ന്നു.
മനുഷ്യാവകാശപ്രവര്‍ത്തനങ്ങളുടെ പേരില്‍ 15 വര്‍ഷം വീട്ടുതടങ്കലില്‍ കഴിയേണ്ടിവരികയും തന്റെ അവസ്‌ഥ ലോകത്തെ അറിയിക്കാന്‍ വിദേശ മാധ്യമങ്ങളെ ആശ്രയിക്കുകയും ചെയ്‌ത സൂകിയുടെ മൗനമാണ്‌ ഏറെ പ്രതിഷേധമുയര്‍ത്തുന്നത്‌.

Ads by Google
Wednesday 05 Sep 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW