Saturday, January 19, 2019 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 06.11 PM

പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് നല്ല വാര്‍ത്തയെന്ന് ബി.ജെ.പി ദേശീയ വക്താവ്

BJP, fuel price

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവ് നല്ല വാര്‍ത്തയെന്ന് ബി.ജെ.പി വക്താവ് നളിന്‍ കോഹ്‌ലി. പെട്രോള്‍ വില 16 പൈസയും ഡീസല്‍ വില 19 പൈസയും വര്‍ധിച്ച് ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് വില വര്‍ധനവ് നല്ല വാര്‍ത്തയാണെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന.

ഇന്ധന വില വര്‍ധനവ് നല്ല വാര്‍ത്തയാണ്. സംസ്ഥാനങ്ങള്‍ക്ക് വാറ്റ് നികുതിയിലൂടെ വരുമാനം വര്‍ധിക്കും. എക്‌സൈസ് നികുതിയിലൂടെ കേന്ദ്രസര്‍ക്കാരിനും നികുതി വര്‍ധിക്കും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കും വരുമാന വര്‍ധനവുണ്ടാകും. ഇന്ധന വിലയെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ഉചിതമായ സമയമാണ് ഇതെന്നും കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ നാല് മാസത്തിനിടെ ഡീസലിന്റെ വിലയില്‍ ലിറ്ററിന് 4.66 രൂപയും പെട്രോള്‍ ലിറ്ററിന് 6.35 രൂപയും വര്‍ധിച്ചു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 86.72 രൂപയും ഡീസല്‍ ലിറ്ററിന് 75.54 രൂപയുമാണ് വില.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW