Saturday, April 20, 2019 Last Updated 3 Min 54 Sec ago English Edition
Todays E paper
Tuesday 04 Sep 2018 03.54 PM

കുഞ്ഞിന്റെ കഴുത്തറുത്തത് പൊക്കിള്‍ക്കൊടി മുറിച്ച അതേ ബ്ലേഡുകൊണ്ട്; റിന്‍ഷയ്ക്ക് ഇപ്പോള്‍ പശ്ചാത്താപമെന്ന് പോലീസ്

uploads/news/2018/09/245860/new-born.jpg

കോഴിക്കോട് : കുഞ്ഞിന്റെ കഴുത്തറുത്തത് പൊക്കിള്‍ക്കൊടി മുറിച്ച അതേ ബ്ലേഡുകൊണ്ടെന്ന് ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന റിന്‍ഷയുടെ മൊഴി. ഇതല്ലാതെ തനിക്ക് വേറെ വഴിയില്ലായിരുന്നുവെന്നും പറ്റിപ്പോയെന്നും റിന്‍ഷ കുറ്റസമ്മതം നടത്തി.

ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ റിഷ അമ്മയ്ക്കും സഹോദരനുമൊപ്പം ആയിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെ, അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിച്ചു. ഇതോടെ റിന്‍ഷ ജോലിക്ക് പോയിത്തുടങ്ങി. ഇതിനിടെയാണ് ഗര്‍ഭിണിയാകുന്നത്. എന്നാല്‍, ഇക്കാര്യം പുറത്ത് അറിയിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വീട്ടില്‍ തന്നെ പ്രസവിച്ചു.

മാനഹാനി ഭയന്നാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് റിന്‍ഷ പോലീസിനു നല്‍കിയ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് കാവലില്‍ പ്രസവാനന്തര ചികിത്സയിലാണ് റിന്‍ഷ ഇപ്പോള്‍. കുഞ്ഞിനെ കൊന്നതില്‍ അവര്‍ക്കിപ്പോള്‍ പശ്ചാത്താപമുള്ളതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് റിന്‍ഷ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞിനെ കൊന്നതായിരുന്നോ എന്ന ചോദ്യത്തിന് അതേയെന്ന് സമ്മതം മൂളിയതോടെ മജിസ്‌ട്രേറ്റിന്റെ സമ്മതത്തോടെ മെഡിക്കല്‍ കോളേജില്‍ പോലീസ് കാവലില്‍ ഇവരെ ചികിത്സയ്ക്ക് വിട്ടയച്ചു. മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷമേ പോലീസ് തുടര്‍ നടപടിയെടുക്കൂ. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത പാറമുക്കിലാണ് ഇവരുടെ വീട്.

Tuesday 04 Sep 2018 03.54 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW