Saturday, November 17, 2018 Last Updated 14 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 04.04 PM

കേളി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു

uploads/news/2018/09/245855/Gulf040918c.jpg

റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ ലാസുര്‍ദ്ദി യൂണിറ്റിന്റെ നേതൃത്വത്തിൽ കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ന്യൂസനയയിലെ അൽ മൻഹാൽ വില്ലയിൽ വെച്ച് നടന്ന ടൂർണമെന്റ് കേളി കേന്ദ്ര സ്പോർട്സ് കമ്മിറ്റി കൺവീനർ ഷറഫുദീൻ ഉത്ഘാടനം ചെയ്തു.

കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡണ്ട് സുധാകരൻ കല്യാശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, രക്ഷാധികാരി കൺവീനർ നാരായണൻ കയൂർ, കേന്ദ്ര സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഫൈസൽ മടവൂർ, സ്പോർട്സ് കമ്മിറ്റി അംഗം കാഹിം, ഏരിയ നേതാക്കൾ വിവധ യൂണിറ്റ് പ്രവർത്തകര്‍ എന്നിവര്‍ സന്നിതരായിരുന്നു.

കേളി അംഗങ്ങള്‍ക്ക് പുറമേ പൊതു സമൂഹത്തെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ടൂർണമെന്റിൽ എട്ടു ടീമുകൾ മത്സരിച്ചു. ബെസ്ററ് ഓഫ് ത്രീ യായി സംഘടിപ്പിച്ച മത്സരത്തിൽ ജിനു വര്‍ഗീസ്, ഷമൽ രാജ് ടീം വിജയികളായി. ഏരിയ സ്പോർട്സ് കൺവീനർ ജയപ്രകാശ് കളികൾക്കു നേതൃത്വം നൽകി.

യൂണിറ്റ് പ്രസിഡണ്ട് രാജീവൻ പച്ചപ്പൊയ്കയുടെ അധ്യക്ഷതയിൽ നടന്ന സമാപന യോഗത്തിൽ യൂണിറ്റ് സെക്രെട്ടറി രാജേഷ് സ്വാഗതം പറഞ്ഞു. ഏരിയ കൺവീനർ നാരായണൻ കയൂർ, രക്ഷാധികാരി അംഗം മനോഹരൻ നെല്ലിക്കൽ, ഏരിയ പ്രസിഡണ്ട് പുരുഷോത്തമൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ചെറിയാൻ കിടങ്ങന്നൂർ-

Ads by Google
Tuesday 04 Sep 2018 04.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW