Sunday, November 11, 2018 Last Updated 26 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 03.23 PM

കുടവയര്‍ കുറയ്ക്കാന്‍ ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/245850/ayurveda040918a.jpg

കുടവയര്‍ കുറയ്ക്കാന്‍ ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

എനിക്ക് 35 വയസ്. സ്വകാര്യ ധനഇടപാടു സ്ഥാപനത്തില്‍ കാഷ്യറാണ്. രാവിലെ 9 മണിമുതല്‍ വൈകിട്ട് 6 വരെ ഒരേ ഇരുപ്പിലുള്ള ജോലിയാണ്. ഇതിനിടെ ആകെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ മാത്രമാണ്്. പതിനൊന്ന് വര്‍ഷമായി ഞാന്‍ ഈ ജോലി തുടര്‍ച്ചയായി ചെയ്തുവരുന്നത്. എനിക്ക് കുടവയറാണ്. ഇതു കുറയ്ക്കാന്‍ ഞാന്‍ ഭക്ഷണം കുറച്ചു നോക്കി. വ്യായാമം ചെയ്തു നോക്കി. യാതൊരു കുറവും കാണുന്നില്ല. വയര്‍ ഒരു പരിധിയിലേറെ ചാടിയാല്‍ പിന്നീടത് കുറയ്ക്കാന്‍ പ്രയാസമാണെന്ന അറിയാന്‍ കഴിഞ്ഞു. വയര്‍ കുറയ്ക്കാന്‍ എന്താണ് വഴി?
------ കൃഷ്ണപ്രസാദ് വാഴക്കുളം

പണ്ടൊക്കെ കുടവയര്‍ ഉള്ളവര്‍ വളരെ കുറവായിരുന്നു. ശാരീരിക അധ്വാനം ഏറെയുള്ള ജോലി ചെയ്യുന്നവരായിരിക്കും. ഇവര്‍ക്ക് കുടവയര്‍ ഉണ്ടാകാനിടയില്ല. എന്നാല്‍ ഇന്നത്തെ ജോലിയുടെ സ്വഭാവം ശാരീരിക വ്യായാമം ഇല്ലാത്തതാണ്.

ഇത് കുടവയറിന് കാരണമാകും. അതിനാല്‍ അമിത വണ്ണം ഉണ്ടാകാതിരിക്കാനും കുടവയര്‍ ചാടാതിരിക്കാനും മുപ്പഞ്ചു വയസ് കഴിയുന്നതോടെ പ്രത്യേകം ശ്രദ്ധ കൊടുക്കണം. നടത്തമാണ് കുടവയര്‍ കുറയാന്‍ എറ്റവും അനുയോജ്യമായ വ്യായാമം. ഭക്ഷണത്തില്‍ കൊഴുപ്പ് കുറയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

അരിയാഹാരവും വറുത്തതും പൊരിച്ചതുമായ ആഹാര സാധാനങ്ങള്‍ ഒഴിവാക്കുക. ആഹാരത്തില്‍ ഇലക്കറികളും പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തണം. വേങ്ങാക്കാതല്‍, ഞെരിഞ്ഞില്‍, ചെറൂളവേര്, കുറുന്തോട്ടിവേര് ഇവയിട്ട് വെന്ത വെള്ളം കുടിക്കുക. മുതിര വറുത്ത് പൊടിച്ച് ചൂടാക്കി ഉദരഭാഗത്ത് തിരുമ്മുന്നത് കുടവയര്‍ കുറയാന്‍ സഹായിക്കും. ത്രിഫല ചൂര്‍ണം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കഴിക്കുക.

Ads by Google
Tuesday 04 Sep 2018 03.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW