Tuesday, September 04, 2018 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 03.12 PM

ഈ വീഡിയോയില്‍ കാണുന്ന ജീപ്പ് ഓടിക്കുന്നയാള്‍ ഞാനല്ല... : ജയറാം

uploads/news/2018/09/245848/jayaram.jpg

നടന്‍ ജയറാം ഓടിച്ച ജീപ്പ് അപകടത്തിലായെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജ പ്രചരണമെന്ന് വെളിപ്പെടുത്തി ജയറാം നേരിട്ട് രംഗത്ത്. പലരും വിളിച്ച് ചോദിച്ചപ്പോഴാണ് ഇത്തരമൊരു വീഡിയോ തന്റെ പേരില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്. വീഡിയോ വൈറലാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ജയറാം നേരിട്ട് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്.

തകര്‍ന്നടിഞ്ഞു കിടക്കുന്ന റോഡിലുള്ള ഒരു കയറ്റത്തിലൂടെ മറ്റ് രണ്ടുപേരുമായി അതിസാഹസികമായി ജീപ്പ് ഓടിച്ച് കയറ്റുന്നതും കയറ്റത്തിന് മുകളിലെത്തിയ വാഹനം നിയന്ത്രണം വിട്ട് അമിത വേഗതയില്‍ താഴേയ്ക്ക് ഉരുണ്ട് ഇറങ്ങുന്നതും തുടര്‍ന്ന് വാഹനത്തിന്റെ പിന്നില്‍ ഇരുന്നയാള്‍ വഴിയിലേയ്ക്ക് വീഴുന്നതും വാഹനം മറിയാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

ഒറ്റ നോട്ടത്തില്‍ ജയറാമിനോട് സാമ്യമുള്ളയാളാണ് വാഹനം ഓടിച്ചിരുന്നതെന്ന് കാണുന്നവര്‍ക്ക് തോന്നും വിധമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW