Wednesday, February 13, 2019 Last Updated 6 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 02.51 PM

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിച്ചേക്കും

Mohanlal, BJP

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് സൂചന. ആര്‍.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ് സ്ഥിരീകരിച്ചു.

കെട്ടിയിറക്കിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആയിരിക്കില്ല മോഹന്‍ലാലിനെ അവതരിപ്പിക്കുന്നത്. സാമൂഹ്യരംഗത്ത് സ്വീകാര്യതയുള്ള വ്യക്തി എന്ന നിലയ്ക്കാകും മോഹന്‍ലാലിനെ മത്സരിപ്പിക്കുക. പിന്നീട് അദ്ദേഹത്തെ ബി.ജെ.പിയില്‍ ചേര്‍ക്കും. നേരത്തെ മോഹന്‍ലാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായത്.

തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷം പ്രകടിപ്പിച്ച് മോഡിയും ഇന്ന് ട്വീറ്റ് ചെയ്തിരുന്നു.

Ads by Google
Tuesday 04 Sep 2018 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW