Tuesday, September 04, 2018 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.53 PM

EMUI 9.0 വേർഷൻ എത്തി; ഏതൊക്കെ ഫോണിൽ ലഭിക്കുമെന്ന് അറിയാം

emui 9.0

EMUI യുടെ ഏറ്റവും പുതിയ വേർഷൻ ആയ EMUI 9.0 എത്തി. വാവെയ്, ഓണർ ഫോണുകൾക്കായുള്ള കമ്പനിയുടെ കസ്റ്റം ഒഎസ് ലെയർ ആണ് EMUI. ഈ അപ്‌ഡേറ്റ് പുതുതായി ഇറങ്ങാൻ പോകുന്ന വാവെയ്, ഓണർ ഫോണുകളിലും ഒപ്പം തിരഞ്ഞെടുത്ത നിലവിലുള്ള ഫോണുകളിലും ലഭ്യമാകും. ആൻഡ്രോയിഡ് പൈ വേർഷനിൽ ആയിരിക്കും EMUI 9.0 ലഭ്യമാകുക.

ഓണർ 10, ഓണർ വ്യൂ 10, ഓണർ പ്ലേ എന്നീ ഓണർ മോഡലുകളിൽ പുതിയ അപ്‌ഡേറ്റ് ലഭിക്കും. വാവെയ് P20 പ്രോ, വാവെയ് പി 20, വാവെയ് മേറ്റ് 10 പ്രോ, വാവെയ് മേറ്റ് 10 തുടങ്ങിയ വാവെയ് മോഡലുകളിലും പുതിയ അപ്‌ഡേറ്റ് ലഭിക്കും.

കിരിൻ 970 SoC അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ് ഇഎംഐഐ 9 അപ്ഡേറ്റ് ലഭ്യമാക്കുന്ന ഈ ഏഴ് സ്മാർട്ട്ഫോണുകൾ. കിരിൻ 710, കിരിൻ 659 പ്രോസസറുകളിൽ പെട്ട ഫോണുകൾക്കും അപ്‌ഡേറ്റ് എത്തുമെന്നാണ് സൂചന.

കോൺടാക്റ്റ്, ആൽബം എന്നിവ ഒരു കൈ കൊണ്ട് നിയന്തിക്കാനും വിവിധ ആപ്ലിക്കേഷനുകൾക്കും സേവനങ്ങൾക്കുമായുള്ള യൂസർനെയിമുകളും പാസ്സ്‌വേർഡുകളും സുരക്ഷിതമാക്കുന്നതിനുള്ള പാസ്സ്‌വേർഡ് വാലറ്റ് എന്നിവയൊക്കെ ഇഎംഐഐ 9-ന്റെ പ്രത്യേകതയാണ്.

Ads by Google
Tuesday 04 Sep 2018 12.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW