Tuesday, September 25, 2018 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.38 PM

ഇനി ഗൂഗിൾ തേസ് (Tez) ഇല്ല, പകരം ഗൂഗിള്‍ പേ

 tez s rebrand google pay starts rolling to some users

ഇന്ത്യയ്ക്ക് വേണ്ടി ഗൂഗിളിന്റെ പേയ്‌മെന്റ് സംവിധാനമായ തേസിന്റെ പേരുമാറ്റി ഗൂഗിള്‍ പേ എന്നാക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഗൂഗിൾ വികസിപ്പിച്ച സംവിധാനമാണ് തേസ്. തേസിന്റെ ഒന്നാം വാര്‍ഷികം എത്താനിരിക്കെയാണ് ഗൂഗിളിന്റെ ഈ നടപടി.

ബ്രാന്‍ഡിംഗിനും ഗൂഗിള്‍ പേയുടെ ചിഹ്നം ഉള്‍പ്പെടുത്തുന്നതിനുമായി V17-ലേക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പേയുമായി UPI അക്കൗണ്ട് മാത്രമേ ബന്ധിപ്പിക്കാന്‍ കഴിയൂ. തേസിലെ ശബ്ദ അടിസ്ഥാന രീതി (audio based mode) ബില്ലുകള്‍ അടയ്ക്കുന്നതിനും പണമിടപാട് നടന്നതിനും തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്.

ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ ഇടപാടാണ് തേസ് വഴി നടന്നത്. 22 ദശലക്ഷത്തോളം പേര്‍ ഗൂഗിള്‍ തേസ് പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും 750 ദശലക്ഷം ഇടപാടുകള്‍ നടത്തുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. വണ്‍ടച്ച് മൊബൈല്‍ റീചാര്‍ജ്, കോണ്ടാക്ടുകള്‍ അനായാസം എടുക്കാന്‍ കഴിയുന്നു, റിവാഡ്‌സ് എന്നിവയാണ് ഗൂഗിള്‍ പേയെ മറ്റ് രാജ്യങ്ങളില്‍ ആകര്‍ഷകമാക്കുന്നത്.

Ads by Google
Tuesday 04 Sep 2018 12.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW