Monday, November 05, 2018 Last Updated 31 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.03 PM

മഹീന്ദ്ര മറാസോ വിപണിയിൽ എത്തി, വില 9.99 ലക്ഷം മുതല്‍

uploads/news/2018/09/245815/Auto040918b.jpg

വാഹന പ്രേമികൾ കാത്തിരുന്ന മഹീന്ദ്ര മറാസോ എംപിവി വിപണിയില്‍ എത്തി. സ്രാവിന്റെ ആകാരം മറാസോ എംപിവിക്ക് പ്രചോദനമായെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. പുതിയ മഹീന്ദ്ര മറാസോ എംപിവിയുടെ പ്രാരംഭവില 9.99 ലക്ഷം രൂപയാണ്. ഏറ്റവും ഉയര്‍ന്ന മറാസോ മോഡലിന് 13.90 ലക്ഷം രൂപയാണ് വില. ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആണ് പ്രധാന എതിരാളികൾ.

മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളാണുള്ളത്. ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകളാണ് വ്യപണിയിൽ ഇറങ്ങാൻ പോകുന്നത്. സ്രാവിന്റെ പല്ലുകള്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് എംപിവിയുടെ മുന്‍ഗ്രില്ല് . ഷാര്‍ക്ക് ടൂത്ത് ഗ്രില്ലെന്നാണ് പുതിയ ശൈലിയെ കമ്പനി വിശേഷിപ്പിക്കുന്നത്. ഫോഗ്‌ലാമ്പുകള്‍, വിടര്‍ന്ന ബമ്പറുകള്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള വലിയ പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ മറാസോയുടെ മറ്റു ഡിസൈന്‍ സവിശേഷതകളാണ്.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം, മേല്‍ക്കൂരയില്‍ സ്ഥാപിച്ച എസി വെന്റുകള്‍ എന്നിവയും വാഹനത്തിൽ ഒരുങ്ങുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, രണ്ടാംനിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക സണ്‍ഷെയ്ഡ് എന്നിവ മറ്റു ഫീച്ചറുകളാണ്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇരട്ട എയര്‍ബാഗുകള്‍, ഡിസ്‌ക് ബ്രേക്ക് (നാലു ചക്രങ്ങളിലും), ISOFIX ചൈല്‍ഡ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

എംപിവിയുടെ പെട്രോള്‍ പതിപ്പുകളെ പുതിയ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവരും എന്നാണ് റിപ്പോർട്ട്. 17.6 കിലോമീറ്ററാണ് മറാസോയില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍ ഉള്ളത്. ഡീസല്‍ എഞ്ചിന് 120 bhp കരുത്തും 300 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ആണ് ലഭിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW