Wednesday, February 20, 2019 Last Updated 30 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 11.31 AM

ഓഹരി വിപണി നഷ്ടത്തില്‍; സെന്‍സെക്‌സ് മൂന്ന് പോയന്റ് നഷ്ടത്തില്‍

stock market

മുംബൈ: വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം നഷ്ടത്തിലേക്ക് വീണ് ഓഹരി വിപണി. സെന്‍സെക്‌സ് 3.38 പോയന്റ് നഷ്ടത്തില്‍ 38,314.03ല്‍ എത്തുകയും ദേശീയ സൂചികയായ നിഫ്റ്റി 14.85 നഷ്ടത്തില്‍ 11,568.90 പോയന്റിലെത്തുകയും ചെയ്തു.

ബോംബെ സ്റ്റോക്ക് എക്‌സചേഞ്ചിലെ 668 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 835 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

എല്‍ ആന്റ് ടി ഇന്‍ഫോടെക്, ക്വാളിറ്റി, ഗ്രീവസ് കോട്ടണ്‍, സത്ഭവ് എന്‍ജിനിയറിങ്ങ്, ജൂബിലിയന്റ് ലൈഫ് സയന്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ജൂബിലിയന്റ് ഫുഡ്‌വര്‍ക്‌സ് ലിമിറ്റഡ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, എംആന്‍എം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യാ സിമന്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW