Thursday, November 15, 2018 Last Updated 16 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 11.18 AM

സാംസങ് ലോകത്തിലെ ആദ്യ 8K QLED ടിവിയുമായി എത്തുന്നു

samsung

സാംസങ്ങ് ലോകത്തിലെ ആദ്യത്തെ QLED ടിവി പുറത്തിറക്കാൻ ഒരുങ്ങുന്നു. ബെര്‍ലിനില്‍ വച്ചു നടന്ന IFA 2018ലാണ് സാംസങ്ങ് തങ്ങളുടെ പുതിയ ടിവി അവതരിപ്പിച്ചത്. സാംസങ്ങ് Q900R QLED 8K എന്നാണ് ഈ ടിവിയുടെ പേര്. വിലയെ കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല, ഒപ്പം ഈ ടിവി എപ്പോള്‍ ഇന്ത്യയില്‍ എത്തുമെന്നും കമ്പനി പറഞ്ഞിട്ടില്ല.

സാംസങ്ങിന്റെ ടിവി 65 ഇഞ്ച്, 75 ഇഞ്ച്, 82 ഇഞ്ച്, 85 ഇഞ്ച് എന്നീ വലുപ്പത്തിലാണ് ലഭിക്കുക. 8K ടിവിക്ക് 7680x4320 പിക്‌സല്‍ റസൊല്യൂഷനാണ്. അതായത് ഓരോ സ്‌ക്രീനിന്റേയും തിരശ്ചീന സ്‌കെയില്‍ 8,000 പിക്‌സലുകളാണ്.

samsung

മൊത്തത്തില്‍ 30 ദശലക്ഷം പിക്‌സലുകളാണ് സാംസങ്ങിന്റെ QLED 8K ടിവിയില്‍. കമ്പനിയുടെ സ്വന്തം Q HDR 8K ടെക്‌നോളജിയാണ് ടിവിയില്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

സാധാരണ എച്ച്ഡി ടിവിയേക്കാള്‍ 16 മടങ്ങ് പിക്‌സലാണ് ഈ ടിവിയുടെ പ്രത്യേകത. 'ഡയറക്ട് ഫുള്‍ അറോ എലൈറ്റ്' ടെക്‌നോളജിയാണ് മികച്ച ബാക്ക്‌ലൈറ്റ് നിയന്ത്രണങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4,000 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും ഈ ടിവി നല്‍കും.

Ads by Google
Ads by Google
Loading...
TRENDING NOW