Tuesday, September 04, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 11.03 AM

പരിഷ്കരിച്ച മെഴ്സിഡസ് സി ക്ലാസ് ഈ മാസം വിപണിയിൽ എത്തും

mercedes benz c class

മെഴ്സിഡസ് ബെന്‍സിന്‍റെ പരിഷ്കരിച്ച 'സി ക്ലാസ്' ശ്രേണി ഈ മാസം 20 ന് വിപണിയിലെത്തും. നാല് മോഡലുകളാണ് ഇന്ത്യയിൽ എത്തുക. സി 200 പെട്രോള്‍, സി 220 ഡി ഡീസല്‍ , കരുത്തേറിയ സി 300 ഡി ഡീസല്‍, പ്രകടനക്ഷമതയേറിയ എ എം ജി സി 43 ഫോര്‍ മാറ്റിക് പ്ലസ് എന്നീ മോഡലുകളാണ് വിപണിയിൽ എത്തുക.

മുന്‍ ബെന്‍സ് സീരീസുകളിലെ എന്‍ജിന്‍ കൂളിങ് സംവിധാനത്തിലും ഒന്‍പതു സ്പീഡ് ഒാട്ടോ ട്രാന്‍സ്മിഷന്‍ സിസ്റ്റത്തിലും ഏറെ പരിഷ്കാരങ്ങളോടെയാണ് കാറിന്‍റെ വരവ്. 1.5 ലിറ്റര്‍ ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എന്‍ജിനാണ് സി 200 പെട്രോളില്‍ ഉള്ളത്. 184 പി എസ് വരെ കരുത്തും 280 എന്‍ എം ടോര്‍ക്കും എന്‍ജിനു സൃഷ്ടിക്കാനാകും. എന്നാല്‍ ഇ ക്യൂ ബൂസ്റ്റ് സംവിധാനത്തിന്‍റെ മികവില്‍ ആക്സിലറേഷന്‍ വേളയില്‍ 14 പി എസ് കൂടി കരുത്തും 160 എന്‍ എം ടോര്‍ക്കും കൂടി എന്‍ജിനു സഷ്ടിക്കാനാകും.

രണ്ടു ലിറ്റര്‍, ടര്‍ബോ ചാര്‍ജഡ് എന്‍ജിനാണ് സി 220 ഡി ഡീസല്‍ പതിപ്പില്‍. 194 പി എസ് വരെ കരുത്തും 400 എന്‍ എം ടോര്‍ക്കും ഈ എന്‍ജിനു സ‍ഷ്ടിക്കാനാകും. എന്നാൽ ഈ ക്യൂ ബൂസ്റ്റ് 48 വോള്‍ട്ട് സംവിധാനം ഡീസല്‍ എന്‍ജിനൊപ്പം ഘടിപ്പിച്ചിട്ടില്ല. ഈ മോഡൽ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ടാവില്ല. സി 220 ഡീസല്‍ പതിപ്പിന്‍റെ രണ്ടു ലിറ്റര്‍ എന്‍ജിനാണ് സി 300 ഡിക്കും കരുത്തേകുന്നതും. 245 പി എസ് കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW