Tuesday, November 20, 2018 Last Updated 19 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 10.47 AM

സൗദിയിലെ ദമ്മാമിൽ മരണപ്പെട്ട ഇരിങ്ങാലക്കുട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും .

uploads/news/2018/09/245798/Gulf040918a.jpg

ദമ്മാം:കഴിഞ്ഞ മാസം ഓഗസ്റ്റ് 18ന് സൗദിയിലെ ദമ്മാം അൽമന ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട അൽസാമിൽ കമ്പനി തൊഴിലാളിയായ തൃശൂർ ഇരിങ്ങാലക്കുട കോലാത്തുംപടി ഐക്കരക്കുന്ന് സ്വദേശി പരേതനായ എടച്ചാലി രാമകൃഷ്ണന്റെ മകൻ സന്തോഷിന്റെ (47) മൃതദേഹം എമിറേറ്റ്സ് വിമാനത്തിൽ ഇന്ന് (ചൊവ്വാഴ്ച )രാവിലെ നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.

പത്ത് വർഷത്തിലധികമായി കമ്പനിയിലുള്ള സന്തോഷിന്റെ ഇടത് കൈപത്തി 5 വർഷം മുമ്പ് ജോലിക്കിടയിൽ നഷ്ട്ടപ്പെട്ടതിനാൽ പിന്നീട് കമ്പനി സ്റ്റോറിൽ ജോലി നോക്കിവരികയായായിരുന്നു . ഓഫീസുകൾക്ക് ഈദ് അവധിയായിരുന്നതിനാൽ മൃതദേഹം അൽമന ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുകയായിരിക്കുന്നു . കെ.എം.സി.സി തൃശൂർ ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുൾ റഹിമാണ് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

ഭാര്യ മഞ്ജു. ശ്രീനന്ദ് (11) ഏക മകനാണ്. സംസ്ക്കാരം ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും.

ചെറിയാൻ കിടങ്ങന്നൂർ-

Ads by Google
Tuesday 04 Sep 2018 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW