Tuesday, July 02, 2019 Last Updated 57 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 10.42 AM

ആപ്പിള്‍ ഓട്ടോണമസ് വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിൽ അപകടം

apple

ആപ്പിള്‍ എന്ന അമേരിക്കന്‍ കമ്പനി ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഉത്പാദന വിപണന രംഗത്തെ രാജാവാണ്നിണ്. ആപ്പിള്‍ പുറത്തിറക്കാനൊരുങ്ങുന്ന സെല്‍ഫ് ഡ്രൈവിങ് കാറിന്റെ പരീക്ഷണ ഓട്ടത്തില്‍ തന്നെ അപകടമുണ്ടായെന്നാണ് റിപ്പോർട്ട്. സെല്‍ഫ് ഡ്രൈവിങ് കാറുകളുടെ നിര്‍മാണത്തിലേക്കുള്ള ആപ്പിളിന്റെ പ്രയാണത്തിന് തിരിച്ചടിയായിരിക്കുകയാണ് ഇത്.

പരീക്ഷണ ഓട്ടത്തില്‍ തന്നെ തൊട്ടുപിന്നാലെയെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇത് ഒട്ടേറെ ആശങ്കകള്‍ക്ക് ഇടനല്‍കുന്നതാണ്. ടെക്‌നോളജി ഭീമന്മാരായ ആപ്പിള്‍ ഡ്രൈവറില്ലാതെ തനിയെ ഓടുന്ന കാര്‍ എന്ന ആയശവുമായാണ് വാഹന നിര്‍മാണ രംഗത്തേക്കുള്ള ചുവടുവയ്പ്പ് നടത്തിയത്.

ആപ്പിള്‍ കാറിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്നതു സംബന്ധിച്ച് ചെറിയൊരു സൂചന പോലും കമ്പനി പുറത്തുവിട്ടിട്ടില്ല. കോടിക്കണക്കിന് ഡോളറിന്റെ ഓട്ടോണമസ് കാര്‍ വിപണി ലക്ഷ്യമിട്ട് തന്നെയാണ് ആപ്പിള്‍ കാര്‍ എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈവറില്ലാ കാറിനുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ അതീവ രഹസ്യമാക്കിയാണ് ആപ്പിളിന്റെ നീക്കങ്ങളൊക്കെയും.

Ads by Google
Tuesday 04 Sep 2018 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW