സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കീക്കി ചലഞ്ചാണ്. 'കീക്കി ഡു യു ലൗ മീ, ആര് യു റൈഡിങ്' എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും, വാതില്‍ തുറന്ന രീതിയില്‍ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് 'കീക്കി' ചലഞ്ച്. കനേഡിയന്‍ റാപ്പ് ഗായകന് ഓബ്രി ഡ്രേക് ഗ്രഹാമിന്റെ 'ഇന്‍ മൈ ഫീലിങ്' എന്ന ഗാനം ഇറങ്ങിയപ്പോള്‍ മുതല്‍ തന്നെ ഹിറ്റാണ്. ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളാണ് ചലഞ്ചിനായി തെരഞ്ഞെടുക്കുന്നത്.
കീക്കി ചലഞ്ച് ലോകമെമ്പാടും പടര്‍ന്നു പിടിച്ചുകഴിഞ്ഞു. സെലിബ്രിറ്റികളെല്ലാം കീക്കി ചലഞ്ചിന്റെ പുറകെയാണ്. ഓടുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി കീക്കി ചലഞ്ച് ചെയ്യുന്ന വിഡിയോകള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ നിന്ന് ഓടിയിറങ്ങി കീക്കി ചലഞ്ച് നടത്തിയതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കീകിയുടെ ഏറ്റവും പുതിയ പതിപ്പ് വിമാനത്തില്‍ നിന്ന് ഇറങ്ങി നൃത്തം ചെയ്യുന്ന പൈലറ്റുമാരുടേതാണ്. പ്രൈവറ്റ് ജെറ്റ് പൈലറ്റായ യുവതിയാണ് വിമാനത്തില്‍ ഓടിയിറങ്ങി കീക്കി ചലഞ്ച് നടത്തുന്നത്. കൂട്ടിനായി ഫ്ളൈറ്റ് അറ്റന്‍ഡന്റുമുണ്ട്.
#kiki dance in pilots way 💃😅 pic.twitter.com/62zKlz58fx— Aviationdaily✈️الطيران يوميآ (@Aviationdailyy) August 28, 2018
പൈലറ്റ് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് റണ്വേയിലിറങ്ങുന്നത് വിഡിയോയിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ കീക്കി ചലഞ്ച് വിഡിയോ എന്നാല്‍ വിമാനം ടാക്സി ചെയ്ത് വലിച്ചുകൊണ്ട് പോകുമ്പോഴായിരുന്നു എന്നു പറയുന്ന മറ്റൊരു വിഡിയോയുമുണ്ട്.
#kiki dance in pilots way 💃😅 pic.twitter.com/62zKlz58fx— Aviationdaily✈️الطيران يوميآ (@Aviationdailyy) August 28, 2018
എന്നാല്‍ നടുറോഡില്‍ ചെയ്യുന്ന ഡാന്‍സ് വലിയപകടങ്ങളാണ് വരുത്തിവെയ്ക്കുന്നത്. സൗദി അടക്കമുള്ള പല രാജ്യങ്ങളും നിയമം ലംഘിച്ചുള്ള റോഡിലെ ഈ ഡാന്‍സ് നിരോധിച്ചുകഴിഞ്ഞു. ഇന്ത്യയിലേയും വിവിധ സംസ്ഥാനങ്ങളുടെ ട്രാഫിക് പൊലീസും കീകി ചലഞ്ചിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.