Wednesday, November 14, 2018 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 09.52 AM

വിവാഹേതരബന്ധം കുറ്റകൃത്യമാണോയെന്ന് ഒരു മാസത്തിനകം അറിയാം ; സ്ത്രീകള്‍ക്ക് ശബരിമലയുടെ പതിനെട്ടാംപടി കയറുമോയെന്നും

uploads/news/2018/09/245788/supreme-caurt.jpg

ന്യൂഡല്‍ഹി: വിവാഹേതരബന്ധം കുറ്റകൃത്യമാകുമോയെന്നും സ്ത്രീകള്‍ക്ക് ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുമോയെന്നും ഒരു മാസത്തിനകം അറിയാം. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സ്ഥാനം ഒഴിയാന്‍ ഇനി 28 ദിവസം മാത്രം ബാക്കി നില്‍ക്കേ സുപ്രധാന വിധികളില്‍ പെടുന്നവയാണ് ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിനായി ഇന്ത്യ മുഴുവന്‍ കാത്തിരിക്കുകയാണ്.

മാസമുറ വരുന്ന പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന ശബരിമലയിലെ പരമ്പരാഗതമായി നില നില്‍ക്കുന്ന ആചാരത്തിന് മാറ്റം വരുത്താനുള്ള കാര്യത്തില്‍ സുപ്രീംകോടതിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്്. ആരാധനാകാര്യത്തിലും സ്ത്രീപുരുഷ സമത്വം വേണമെന്നും പത്തിനും അമ്പത്തഞ്ചിനും ഇടയില്‍ പ്രായക്കാരായ സ്ത്രീകളെ ശബരിമലയില്‍ സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്ന ആചാരം മാറ്റണമെന്നുമുള്ള ഹര്‍ജിയെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദം ഉന്നയിച്ചാണ് എതിര്‍ക്കപ്പെടുന്നത്.

എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ എങ്ങിനെ നിരാകരിക്കുമെന്ന ചോദ്യമാണ് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ചോദിച്ചത്. ഒരു മതത്തിന്റെ ആചാരത്തിന്റെ പേരില്‍ തിരുവിതാം കൂര്‍ ദേവസ്വംബോര്‍ഡും തന്ത്രികുടുംബവും എതിര്‍ക്കുന്ന ശബരിമല സ്ത്രീപ്രവേശനത്തെ പക്ഷേ കേരളസര്‍ക്കാര്‍ അനുകൂലിക്കുകയാണ്.

വിവാഹേതര ബന്ധങ്ങളെയും സ്വവര്‍ഗ്ഗരതിയെയും സംബന്ധിക്കുന്ന പൊതുതാല്‍പ്പര്യ ഹര്‍ജികളിലും ദീപക് മിശ്രയുടെ ബഞ്ച് വിധി പറയേണ്ടതുണ്ട്. വിവാഹേതര ബന്ധങ്ങളില്‍ സ്ത്രീകളേയും കുറ്റക്കാരികളാക്കി കാണണമെന്ന പൊതുതാല്‍പ്പര്യഹര്‍ജിയാണ് ഇവയില്‍ പ്രധാനം. വിവാഹേതര ബന്ധങ്ങള്‍ കുറ്റകൃത്യമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ലൈംഗികതയുടെ കാര്യത്തില്‍ ഒരു പങ്കാളിക്കൊപ്പം ഉറച്ചു നില്‍ക്കണമെന്ന കാര്യം നിര്‍ബ്ബന്ധിക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്ന സൂചനയാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ളത്.

അതുപോലെ തന്നെയാണ് ലൈംഗിക ന്യുനപക്ഷങ്ങളുടെ അവകാശം സംബന്ധിച്ച കാര്യവും. സമൂഹത്തിന്റെ മനോഭാവം കാരണം തങ്ങളുടെ യഥാര്‍ത്ഥ ലൈംഗികാവസ്ഥ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇവര്‍ നേരിടുന്നത്. സ്വവര്‍ഗ്ഗരതി കുറ്റമായി കാണുന്ന 377 ാം വകുപ്പ് റദ്ദാക്കാനുള്ള ആവശ്യമാണ് ഭിന്നലിംഗ വിഭാഗത്തിലുള്ളവര്‍ കോടതിയില്‍ നല്‍കുന്ന നിര്‍ദേശം.

അതുപോലെ തന്നെ ആധാര്‍ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും വാദവും ബഞ്ചിന് മുന്നിലുണ്ട്. ഇടനിലക്കാരെ ഒഴിവാക്കാനുള്ള പദ്ധതി എന്നാണ് കേന്ദ്രം പറയുന്നതെങ്കിലും ആധാറില്‍ നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമാണോ എന്നതാണ് ഉയരുന്ന ആശങ്ക. ബാങ്ക് അക്കൗണ്ട് പോലെയുള്ള കാര്യങ്ങളില്‍ ആധാര്‍ നിര്‍ബ്ബന്ധമാക്കണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണ്ണായകമാകും വിധി.

ബാബറി മസ്ജിദ് തര്‍ക്കം ഭരണഘടനാബഞ്ചിന് വിടണമെന്ന വഖഫ് ബോര്‍ഡിന്റെ ആവശ്യം, സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിന് സംവരണം, ക്രിമിനല്‍ കേസ് പ്രതികളെ തെരഞ്ഞെടുപ്പില്‍ നിന്നും വിലക്കുക, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം തുടങ്ങിയ കേസുകളിലും കോടതിവിധി ഒരു മാസത്തിനുള്ളില്‍ ദീപക്മിശ്ര വിരമിക്കാനിരിക്കുന്നതിടയില്‍ വരുമോയെന്ന് കാത്തിരിക്കുകയാണ് ഇന്ത്യാക്കാര്‍.

Ads by Google
Tuesday 04 Sep 2018 09.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW