Monday, November 12, 2018 Last Updated 24 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 09.49 AM

കേരളത്തിന്റെ കണ്ണീരായി മാറിയ അമ്മയും മകളും; ശ്രീലക്ഷ്മിയുടെ ചികിത്സ ഏറ്റെടുത്ത് ശ്രീനിവാസന്‍

uploads/news/2018/09/245787/srinivasan.jpg

ഓട്ടിസം ബാധിച്ച മകളെ ജനലില്‍ കെട്ടിയിട്ട് ജോലിക്കു പോകേണ്ടി വരുന്ന അമ്മയുടെ അവസ്ഥ കണ്ണീരോടെയാണ് കേരളം കണ്ടത്. നിരവധി സഹായ വാഗ്ദാനങ്ങളാണ് ബിന്ദുവിനും മകള്‍ ശ്രീലക്ഷ്മിക്കും ലഭിച്ചത്. എന്നാല്‍ ഇതിനെല്ലാം പുറമേ ശ്രീലക്ഷ്മിയുടെ ചികിത്സയേറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍. ഫിറോസ് കുന്നംപറമ്പിലാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 4ന് ശ്രീലക്ഷ്മിയെ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിക്കും.

പൊതുപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വിഡിയോയാണ് കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിനിയായ ബിന്ദുവിന്റെ കഷ്ടപ്പാടുകള്‍ പുറത്തുകൊണ്ടുവന്നത്. മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാര്‍ത്തയായതോടെ ഇവരെ തേടി നിരവധി സഹായങ്ങളെത്തി.

'തൊണ്ണൂറ് ശതമാനവും ഞങ്ങള്‍ ഉറപ്പ് പറയുന്നു. ശ്രീലക്ഷ്മിയെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയും'. ഈ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ബിന്ദു. മകള്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തയാകുന്നതു കാണാണമെന്നാണു തന്റെ ആഗ്രഹമെന്നു ബിന്ദു പറഞ്ഞിരുന്നു. ഉറങ്ങുമ്പോള്‍ പോലും മകളെ ദേഹത്തു കെട്ടിയിട്ടുറങ്ങുന്ന അവസ്ഥയിലായിരുന്നു ഇവര്‍.

രണ്ടു പെണ്‍മക്കളാണ് ബിന്ദുവിന് . ഇളയ മകള്‍ക്ക് ഓട്ടിസമാണെന്നറിഞ്ഞതോടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു പോയി. ഇവരുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞതോടെ നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയാണ് ഏഴു ദിവസം കൊണ്ടു ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്.

Ads by Google
Tuesday 04 Sep 2018 09.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW