Tuesday, September 25, 2018 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 09.37 AM

സൗന്ദര്യം എന്നത് വെറും മേനി പ്രദര്‍ശനം മാത്രമല്ല, ഹിജാബ് ധരിച്ച് ഇംഗ്ലണ്ടിന്റെ സൗന്ദര്യ റാണിയാകാന്‍ അവള്‍ വരുന്നു

beauty contest

സൗന്ദര്യമത്സരം എന്നത് മേനി പ്രദര്‍ശനം മാത്രമല്ലെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ഹഡേഴ്‌സ്ഫീല്‍ഡില്‍ നിന്നുള്ള 20-കാരിയായ നിയമവിദ്യാര്‍ത്ഥി. അടുത്തയാഴ്ച നടക്കുന്ന സൗന്ദര്യ മത്സരത്തില്‍ ശിരോവസ്ത്രം ധരിച്ചുകൊണ്ടാകും സാഫ ഇഫ്‌തേക്കര്‍ പങ്കെടുക്കുക. നോട്ടിങ്ങാംഷയറിലെ കെല്‍ഹാം ഹാളില്‍ നടക്കുന്ന മത്സരത്തില്‍ മിസ് ഇംഗ്ലണ്ട് കിരീടം സാറയ്ക്ക് ലഭിക്കുകയാണെങ്കില്‍ അത് പുതിയ ചരിത്രമായി മാറും.

പതിനാറാം വയസ്സുമുതല്‍ സ്വന്തം വ്യവസായ സംരംഭത്തിന് തുടക്കമിട്ട സാറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഹഡേഴ്‌സ്ഫീല്‍ഡ് സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാ പൊതുപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാറുമുണ്ട്. സൗന്ദര്യമെന്നത് ഓരോരുത്തരുടെയും കണ്ണില്‍ ഓരോ രീതിയിലാണെന്ന് തെളിക്കുന്നതിന് വേണ്ടിയാണ് താന്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് ഗോഫണ്ട്മീയില്‍ എഴുതിയ കുറിപ്പില്‍ സാറ അഭിപ്രായപ്പെട്ടു.

പാകിസ്താനി ഫാഷനിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കിടെ പങ്കുവെക്കാറുള്ള സാറയ്ക്ക് ഇപ്പോള്‍ത്തന്നെ ഒട്ടേറെ ആരാധകരുണ്ട്. സൗന്ദര്യമത്സരത്തിന്റെ അവസാനവട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലാണ് അവരിപ്പോള്‍. ഇക്കൊല്ലത്തെ സൗന്ദര്യ മത്സരത്തില്‍ വിജയിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ജൂലൈയില്‍ത്തന്നെ സാറ ആരാധകരുമൊത്ത് പങ്കുവെച്ചിരുന്നു. ജീവിതത്തിലിതേവരെ കൈവരിക്കാത്ത നേ്ട്ടമാണിതെന്നും സാറ അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ചത്തെ സൗന്ദര്യമത്സരത്തില്‍ 49 മത്സരാര്‍ഥികളാണുള്ളത്. വിജയിച്ചാല്‍ ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്ത് ചൈനയിലെ സാന്യയില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ സാറയ്ക്ക് പങ്കെടുക്കാനാകും.

Ads by Google
Tuesday 04 Sep 2018 09.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW