Friday, April 19, 2019 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 09.23 AM

ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം വിളിച്ച എഴുത്തുകാരിയെ അറസ്റ്റ് ചെയ്തു

Anti-BJP

ചെന്നൈ: ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് എഴുത്തുകാരി ലോയിസ് സോഫിയയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പിയുടെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദരരാജന്‍ കേള്‍ക്കെ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചതിനാണ് ലോയിസിനെ അറസ്റ്റ് ചെയ്തത്. തമിഴ്‌സൈ സഞ്ചരിച്ച വിമാനത്തില്‍ എഴുത്തുകാരിയും ഗവേഷകയുമായ ലോയിസ് സോഫിയയുമുണ്ടായിരുന്നു. തൂത്തുക്കുടി സ്റ്റര്‍ലൈറ്റ് വിഷയവുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ച് ഇരുവരും തമ്മില്‍ അഭിപ്രായപ്രകടനങ്ങള്‍ നടന്നു.

ചെന്നൈയില്‍ നിന്നും തൂത്തുക്കുടിയിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. വിമാനമിറങ്ങി പുറത്തേക്ക് നടക്കുന്നതിനിടെ ലോയിസ് ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കുക എന്ന മുദ്രാവാക്യം വിളിക്കുകയായിരുന്നു. തമിഴസൈ കടന്നു പോകുന്നതിനിടെയായിരുന്നു മുദ്രാവാക്യം വിളി.

ഇതോടെ തമിഴസൈയും കൂടെ ഉണ്ടായിരുന്നവരും ലോയിസിനെതിരെ രംഗത്തെത്തി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുതുക്കോട്ടൈ പോലീസ് ലോയീസിനെ കസ്റ്റഡിയില്‍ എടുത്തു. ലോയിസിന് തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് തമിഴ്‌സൈ പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം ബി.ജെ.പി പ്രവര്‍ത്തകര്‍ മോശമായ ഭാഷയില്‍ എഴുത്തുകാരിയെ അപമാനിച്ചെന്നും അതിനെതിരെ പരാതി കൊടുത്തിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ നിത്യാനന്ദ ജയരാമന്‍ വ്യക്തമാക്കി.

നേരത്തെ തൂത്തുക്കുടി സാറ്റലൈറ്റ് കമ്പനിക്കെതിരെയും ചെന്നൈ-സേലം എട്ടുവരിപ്പാതയ്‌ക്കെതിരെയും ലോയിസി നിരന്തരം ലേഖനങ്ങള്‍ എഴുതിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

Ads by Google
Tuesday 04 Sep 2018 09.23 AM
Ads by Google
Loading...
LATEST NEWS
TRENDING NOW