Monday, September 24, 2018 Last Updated 13 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 08.25 AM

കര്‍ണാടക പ്രാദേശിക തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം പണി കൊടുത്തു ; മിക്കയിടത്തും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

uploads/news/2018/09/245778/karnataka-election.jpg

ബംഗലുരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ പിന്നിലാക്കുന്നു. തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മേല്‍ കോണ്‍ഗ്രസിന് നേരിയ മേല്‍ക്കൈ നേടാനായി. തിങ്കളാഴ്ച ഫലം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ്-ജെഡി (എസ്) സഖ്യത്തിനാണ് മിക്ക കൗണ്‍സിലുകളും കിട്ടിയത്.

അതേസമയം കോണ്‍ഗ്രസിനും ബിജെപിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ജെഡിഎസ്. മൊത്തം 2,662 സീറ്റുകളില്‍ മൈസൂര്‍, ശിവമോഗ, തുമാകുരു എന്നിവ ഉള്‍പ്പെടുന്ന കോര്‍പ്പറേഷനുകളില്‍ 982 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 929 സീറ്റുകളാണ് ബിജെപിയ്ക്ക് കിട്ടിയത്. ജെഡിഎസിന് 375 സീറ്റുകളും ബിഎസ്പിയ്ക്ക് 13 സീറ്റുകളും സ്വതന്ത്രന്മാര്‍ക്ക് 329 സീറ്റുകളും കിട്ടിയപ്പോള്‍ മറ്റുള്ളവര്‍ക്ക് 34 സീറ്റുകളുമായി. സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ജെഡിഎസ് സഖ്യമാണ് മിക്കയിടത്തും ഭരണം പിടിച്ചിരിക്കുന്നത്.

അതേസമയം മൂന്ന് കോര്‍പ്പറേഷനുകളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ബിജെപിയ്ക്ക് കഴിഞ്ഞെങ്കിലും ശിവമോഗയില്‍ മാത്രമാണ് ഭരിക്കാന്‍ കഴിയുക. മൈസൂരിലും തുമാകൂരുവിലും കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം ഭരിക്കും. 29 ല്‍ 10 എണ്ണം നേടിക്കൊണ്ട് ബിജെപി മുനിസിപ്പല്‍ കൗണ്‍സിലുകളിലും മേല്‍ക്കൈ നേടി. വന്‍ നഗരങ്ങളിലും പട്ടണങ്ങളിലും മേല്‍ക്കോയ്മ തുടരാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. നഗരമേഖലയിലെ 108 ല്‍ 105 എണ്ണത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് കുടക് ജില്ലയിലെ കുശാല്‍നഗര്‍, സോമവാര്‍പെട്ട്, വിരാജ്‌പേട്ട് ടൗണ്‍ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പുകള്‍ മാറ്റി വെച്ചിരുന്നു. 105 നഗരകേന്ദ്രങ്‌ളില്‍ മൂന്നെണ്ണമാണ് സിറ്റി കോര്‍പ്പറേഷനുകള്‍. 29 എണ്ണം സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളും 53 എണ്ണം ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലുകളും 20 എണ്ണം ടൗണ്‍ പഞ്ചായത്തുകളുമാണ്.

മൂന്ന് സിറ്റി കോര്‍പ്പറേഷനുകളിലെ 135 വാര്‍ഡുകളില്‍ 54 ഇടങ്ങളില്‍ ബിജെപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 36 ഇടങ്ങളിലും ജെഡിഎസ് 30 സീറ്റുകളിലും ബിഎസ്പി 1, സ്വതന്ത്രര്‍ 14 സീറ്റുകള്‍ എന്നിങ്ങനെയാണ് നില. പഴയ മൈസൂരില്‍ ജെഡിഎസിന് കോണ്‍ഗ്രസിന് മുന്നില്‍ എത്താനായി. മാണ്ഡ്യ, ഹസന്‍ ജില്ലകളില്‍ പൂര്‍ണ്ണ വിജയമാണ് നേടിയത്. തെരഞ്ഞെടുപ്പ് സൗഹാര്‍ദ്ദ പോരാട്ടമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും നേതാക്കന്മാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നതെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടിയത് വലിയ വാര്‍ത്തയായിമാറുകയും ചെയ്തിരുന്നു.

Ads by Google
Tuesday 04 Sep 2018 08.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW