Thursday, November 15, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 07.50 AM

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിയേക്കും ; ഉന്നതര്‍ പുലര്‍ച്ചെ വരെ യോഗം ചേര്‍ന്നെങ്കിലും വിളിച്ചു വരുത്തുന്നതില്‍ തീരുമാനമായില്ല

uploads/news/2018/09/245774/franco-mulaykkal.jpg

കൊച്ചി: കന്യാസ്ത്രീ പീഡനാരോപണം ഉന്നയിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കില്ല. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടില്‍ പോലീസ് ഉന്നതര്‍ പുലര്‍ച്ചെ വരെ യോഗം ചേര്‍ന്നെങ്കിലും ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തുന്നതില്‍ തീരുമാനമായില്ല.

അടുത്തയാഴ്ച വീണ്ടും യോഗം ചേരാനാണ് തീരുമാനം. അതേസമയം അന്വേഷണസംഘത്തിന് മേല്‍ സമ്മര്‍ദ്ദമില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അറസ്റ്റ് അനിവാര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥഗര്‍ പറഞ്ഞിരുന്നത്.

ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാനാണ് നീക്കം. ബിഷപ്പ് വന്നില്ലെങ്കില്‍ മാത്രമേ ജലന്ധറിലേക്ക് പോകേണ്ടി വരികയുള്ളൂ എന്നായിരുന്നു തീരുമാനം. നോട്ടീസ് ലഭിച്ച് ഒരാഴ്ചയ്ക്കകം ഹാജരാകാന്‍ ആവശ്യപ്പെടും. അതേസമയം വീണ്ടും ചോദ്യംചെയ്തതിനു ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴി പൂര്‍ണമായും തെറ്റാണെന്നു വിലയിരുത്തിയാണു കേരളത്തിലേക്കു വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. ബിഷപ്പിന്റെ മൊഴിയില്‍ ഇരുപതിലധികം പൊരുത്തക്കേടുകളുണ്ടെന്നാണു കണ്ടെത്തല്‍. കൂടുതല്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ബിഷപ്പിന്റെ സ്വാധീനം മൂലം അവര്‍ പുറത്തു പറയാതിരിക്കുകയാണെന്നും പോലീസ് കരുതുന്നു.

അറസ്റ്റ് ഉണ്ടായാല്‍ കൂടുതല്‍ പേര്‍ ദുരനുഭവങ്ങള്‍ തുറന്നുപറയുമെന്നും അന്വേഷണസംഘം പ്രതീക്ഷിക്കുന്നു. ബിഷപ്പിന്റെ മൊഴിയെടുപ്പ് അറസ്റ്റിലേക്കു വരെ എത്തിയേക്കുമെന്നാണു വിവരം. കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കന്യാസ്ത്രീക്ക് ഒപ്പമുള്ളവരുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW