Saturday, January 19, 2019 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 07.22 AM

ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ നേതാവിന്റെ ലൈംഗികാരോപണം ; കേന്ദ്രനേതൃത്വത്തിന് പരാതി കിട്ടിയത് രണ്ടാഴ്ച മുമ്പ്

uploads/news/2018/09/245773/cpm.jpg

ന്യൂഡല്‍ഹി: സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തി പാര്‍ട്ടിക്കുള്ളില്‍ ലൈംഗികാരോപണം. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

സംഭവം അന്വേഷിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പ് ബൃന്ദാകാരാട്ടിന് നല്‍കിയ പരാതിയില്‍ ഒരു നടപടിയും എടുക്കാതെ വന്നതിനെ തുടര്‍ന്ന് വനിത സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയെ സമീപിക്കുകയായിരുന്നു.

അവയ്‌ലെബിള്‍ പിബി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും പരാതി അന്വേഷിക്കാന്‍ സംസ്ഥാന സമിതിയെ കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റിലെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയില്‍ ഒരു വനിതാ അംഗത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി കെ ശശിക്കെതിരേ വനിതാനേതാവ് ഉയര്‍ത്തിയ ആരോപണം കഴിഞ്ഞ കുറേ നാളായി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുണ്ടായിരുന്നു.

ശക്തമായ നടപടിവേണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതി പരാതി പിബിയെ അറിയിച്ചത്. എന്നാല്‍ അതില്‍ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയതും അദ്ദേഹം പിബി വിളിച്ചു കൂട്ടി പ്രശ്‌നം ചര്‍ച്ച ചെയ്തതും. സംഭവം വനിതാനേതാവ് നേരത്തേ ജില്ലാ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തില്‍ ചിലരെയും അറിയിച്ചിട്ടുണ്ട്.

ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയിലും യുവതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ആദ്യം അന്വേഷിക്കട്ടെ എന്ന നിലപാടാണ് കേന്ദ്രത്തിന്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്.

Ads by Google
Tuesday 04 Sep 2018 07.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW