Thursday, January 24, 2019 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 06.51 AM

സിപിഎമ്മില്‍ ലൈംഗികാരോപണം വീണ്ടും ; ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ വനിതാനേതാവിന്റെ പരാതി

uploads/news/2018/09/245771/cpm.jpg

ന്യൂഡല്‍ഹി: സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തി പാര്‍ട്ടിക്കുള്ളില്‍ ലൈംഗികാരോപണം. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് പിബി അംഗം ബൃന്ദാകാരാട്ടിന് കിട്ടിയ പരാതിയില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടതായാണ് റിപ്പോര്‍ട്ട്.

അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റിലെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയില്‍ ഒരു വനിതാ അംഗത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൃന്ദാകാരാട്ടിന് രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നതിനെ തുടര്‍ന്ന് യുവതി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ തന്നെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അവെയ്‌ലബിള്‍ പിബി വിളിച്ചാണ് അന്വേഷണ സമിതിയെ രൂപീകരിച്ചത്. മൂന്ന് പേര്‍ ഉള്‍പ്പെട്ട സമിതിയില്‍ ഒരാള്‍ വനിതാംഗമാണ്.

Ads by Google
Tuesday 04 Sep 2018 06.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW