Tuesday, September 04, 2018 Last Updated 17 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 01.14 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
അലോട്ട്‌മെന്റ്‌ നാളെ

ഏകജാലകം വഴിയുള്ള ബി.പി.എഡ്‌./ബി.എല്‍.ഐ.എസ്‌.സി. പ്രോഗ്രാമില്‍ എസ്‌.സി./എസ്‌.ടി. പ്രത്യേക അലോട്ട്‌മെന്റ്‌ നാളെ നടത്തും. 5നും 6നും ഒന്നാം പ്രത്യേക അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ക്ക്‌ ഓണ്‍ലൈനായി ഫീസടച്ച്‌ കോളേജില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. എസ്‌.സി./എസ്‌.ടി. രണ്ടാം പ്രത്യേക അലോട്ട്‌മെന്റിന്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 7ന്‌ നടക്കും. അതിന്റെ അലോട്ട്‌മെന്റ്‌ 10ന്‌ പ്രസിദ്ധീകരിക്കും. 10, 11 തീയതികളില്‍ ഫീസടച്ച്‌ കോളേജില്‍ ചേരണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 12 മുതല്‍ 13 വരെ നടത്തും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ 15ന്‌ പ്രസിദ്ധപ്പെടുത്തും. 15 മുതല്‍ 17 വരെ ഫീസടച്ച്‌ കോളേജില്‍ പ്രവേശനം നേടണം. സ്‌പെഷല്‍ അലോട്ട്‌മെന്റില്‍ ഓപ്‌ഷന്‍ പുനഃക്രമീകരണം 18ന്‌ നടത്താവുന്നതാണ്‌. രണ്ടാം സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്‌ 22ന്‌ പ്രസിദ്ധപ്പെടുത്തും. 22 മുതല്‍ 24 വരെ ഓണ്‍ലൈനായി ഫീസടച്ച്‌ കോളേജില്‍ പ്രവേശനം നേടാവുന്നതാണ്‌.

യു.ജി. ഏകജാലകം: അന്തിമ അലോട്ട്‌മെന്റിന്‌ ഇന്ന്‌ 4 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ്‌ ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളേജുകളിലെ യു.ജി. കോഴ്‌സുകളില്‍ ഏകജാലകം വഴിയുള്ള പ്രവേശനത്തിനുള്ള അന്തിമ അലോട്ട്‌മെന്റിന്‌ ഇന്ന്‌ 4 വരെ അപേക്ഷിക്കാം. ഒന്നാം ഫൈനല്‍ അലോട്ട്‌മെന്റ്‌ 7നും രണ്ടാം ഫൈനല്‍ അലോട്ട്‌മെന്റ്‌ 11നും, മൂന്നാം ഫൈനല്‍ അലോട്ട്‌മെന്റ്‌ 13നും, നാലാം ഫൈനല്‍ അലോട്ട്‌മെന്റ്‌ 15നും പ്രസിദ്ധപ്പെടുത്തും.

അപേക്ഷാ തീയതി

രണ്ടാം സെമസ്‌റ്റര്‍ എം.പി.എഡ്‌. (2017 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ 24 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ 7 വരെയും 50 രൂപ പിഴയോടെ 10 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 11 വരെയും സ്വീകരിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
നാലാം സെമസ്‌റ്റര്‍ എം.പി.എഡ്‌. (2016 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ 18 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ 7 വരെയും 50 രൂപ പിഴയോടെ 10 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 11 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 40 രൂപ വീതവും സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം. നാലാം സെമസ്‌റ്റര്‍ എം.പി.എഡ്‌. റഗുലര്‍ വിദ്യാര്‍ഥികള്‍ പ്ര?വിഷണല്‍ സര്‍ട്ടിഫിക്കറ്റ്‌ ഫീസായി 125 രൂപയും അടയ്‌ക്കണം.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സസില്‍ എം.എ. ആന്ത്രോപോളജിക്ക്‌ എസ്‌.സി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്‌. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി സെപ്‌റ്റംബര്‍ 5ന്‌ വൈകീട്ട്‌ 5 മണിക്ക്‌ മുമ്പായി വകുപ്പ്‌ മേധാവിക്ക്‌ മുമ്പില്‍ ഹാജരാകണം.

പരീക്ഷാഫലം

2018 മെയ്‌ മാസത്തില്‍ നടത്തിയ ബി.എഡ്‌. സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ നാലാം സെമസ്‌റ്റര്‍ റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 15 വരെ അപേക്ഷിക്കാം.
2018 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ ബി.കോം എല്‍.എല്‍.ബി. ഓണേഴ്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 14 വരെ അപേക്ഷിക്കാം.
2018 ജനുവരയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 15 വരെ അപേക്ഷിക്കാം.

യു.ജി.സി.-നെറ്റ്‌/ജെ.ആര്‍.എഫ്‌. പരീക്ഷാ പരിശീലനം

മാനവിക വിഷയങ്ങള്‍ക്കുള്ള യു.ജി.സി. - നെറ്റ്‌/ജെ.ആര്‍.എഫ്‌. പരീക്ഷയുടെ ജനറല്‍ പേപ്പറിന്‌ വേണ്ടിയുള്ള പരിശീലനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്നു. യൂണിവേഴ്‌സിറ്റി കാമ്പസില്‍ വച്ച്‌ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോണ്‍: 0481 - 2731025.

Ads by Google
Tuesday 04 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW