Wednesday, November 14, 2018 Last Updated 11 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 01.12 AM

മണര്‍കാട്‌ പള്ളി എട്ടുനോമ്പ്‌ പെരുന്നാള്‍

uploads/news/2018/09/245769/re4.jpg

മണര്‍കാട്‌: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ്‌ പെരുന്നാളിനോട്‌ അനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഇടവകയിലെ വിവിധ അധ്യാത്മിക സംഘടനകളുടെ വാര്‍ഷിക സമ്മേളനവും ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ നവതി ആഘോഷവും ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കത്തീഡ്രല അങ്കണത്തില്‍ നടക്കും. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ്‌ മോര്‍ തീമോത്തിയോസ്‌ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കേന്ദ്ര ടൂറിസം വകുപ്പ്‌ സഹമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ഉദ്‌ഘാനം ചെയ്യും.
ശ്രേഷ്‌ഠ കാതോലിക്കാ ബാവായുടെ നവതി അനുമോദനം മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍വഹിക്കും. വികാരി ഇ.ടി. കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ ഇട്യാടത്ത്‌ ശ്രേഷ്‌ഠ ബാവയെ പൊന്നാട അണിയിക്കും. നവതി ആഘോഷം മറുപടി പ്രസംഗവും സെന്റ്‌ മേരീസ്‌ കോളജ്‌ സെല്‍ഫ്‌ ഫൈനാന്‍സ്‌ ബ്ലോക്ക്‌ ശിലാസ്‌ഥാപനവും ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ നിര്‍വഹിക്കും.
സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം എം.പി. അബദ്‌ുസമദ്‌ സമദാനിയും സെന്റ്‌ മേരീസ്‌ േകാളജ്‌ പരീക്ഷാ ബ്ലോക്ക്‌ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രനും സേവകാസംഘം നിര്‍മിച്ചു നല്‍കുന്ന 14 ഭവനങ്ങളുടെ അടിസ്‌ഥാനശിലാ വിതരണം മന്ത്രി എ.കെ. ശശീന്ദ്രനും സെന്റ മേരീസ്‌ ഐ.റ്റി.ഐ. ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കറ്റ്‌ പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സമൂഹവിവാഹ ധനസഹായ വിതരണവും സെന്റ മേരീസ്‌ കോളജ്‌ മാനേജ്‌മെന്റ്‌ റൂം ഉദ്‌ഘാടനവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എം.ജെ.എസ്‌.എസ്‌.എ. ഗുരുശ്രേഷ്‌ഠ അവാര്‍ഡ്‌ ലഭിച്ച സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ക്ക്‌ അനുമോദനവും വയോജന സംഘടനയിലെയും വനിതാ സമാജത്തിലെയും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ ജോസ്‌ കെ. മാണിയും വിദ്യാഭ്യാസ മെറിറ്റ്‌ അവാര്‍ഡ്‌ വിതരണവും മര്‍ത്തമറിയം പ്രാര്‍ഥനായോഗങ്ങളുടെ പ്രഥമ മരിയന്‍ അവാര്‍ഡ്‌ വിതരണവും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എയും ഇടവകയില്‍നിന്ന്‌ റിസേര്‍ച്ച്‌ പി.എച്ച്‌.ഡി. ലഭിച്ച അധ്യാപകരെ ആദരിക്കല്‍ വി.എന്‍. വാസവനും നിര്‍വഹിക്കും. കത്തീഡ്രല്‍ സെക്രട്ടറി വി.വി. ജോയി വെ്‌ള്ളാപ്പള്ളി റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും.
പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫാ. ജെ. മാത്യു മണവത്ത്‌ സ്വാഗതവും ട്രസ്‌റ്റി സാബു ഏബ്രഹാം കിഴക്കേമൈലക്കാട്ട്‌ കൃതജ്‌ഞതയും പറയും.
ഇന്നലെ രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക്‌ ക്‌നാനായ അതിഭദ്രാസന റാന്നി മേഖലാ മെത്രാപ്പോലീത്ത കുറിയാക്കോസ്‌ മോര്‍ ഈവാനിയോസ്‌ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഫാ. ഷിബു ജോണ്‍ കുറ്റിപറിച്ചേല്‍, ഫാ. തോമസ്‌ ഏബ്രഹാം മലേച്ചേരില്‍, ഫാ. എബി ജോണ്‍ കുറിച്ചിമല, ഫാ. ടിജു വര്‍ഗീസ്‌ പൊന്‍പള്ളി എന്നിവര്‍ പ്രസംഗിച്ചു. എട്ടു നോമ്പിന്റെ പരിപാടികള്‍ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ എന്ന ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിലും മണര്‍കാട്‌ പള്ളി ഒഫീഷ്യല്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും തല്‍സമയം കാണുവാന്‍ സാധിക്കും.

Ads by Google
Tuesday 04 Sep 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW