Saturday, February 23, 2019 Last Updated 37 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 01.04 AM

കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ്‌ കൊള്ള ,കവര്‍ന്നത്‌ 80,000 രൂപയും മൊബൈല്‍ ഫോണുകളും

uploads/news/2018/09/245755/c6.jpg

നെടുങ്കണ്ടം: കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയായ കമ്പം അടിവാരത്ത്‌ രാത്രിയില്‍ വാഹനങ്ങള്‍ തടഞ്ഞ്‌ കൊള്ള. തൊടുപുഴ, കട്ടപ്പന സ്വദേശികളില്‍നിന്ന്‌ 80000 രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്നു. ശനിയാഴ്‌ച രാത്രി പത്തിനും പന്ത്രണ്ടിനുമിടയില്‍ കമ്പംമെട്ടിനു സമീപമാണു സംഭവം. തൊടുപുഴ സ്വദേശികളായ സാബു, തമ്പി, കട്ടപ്പന സ്വദേശികളായ സന്തോഷ്‌, നസീര്‍ എന്നിവരുടെ വാഹനങ്ങളില്‍നിന്ന്‌ 80000 രൂപയും, മൊബൈല്‍ ഫോണുകളും കവര്‍ന്നു. 20 അംഗ സംഘം വാഹനങ്ങള്‍ തടഞ്ഞ്‌ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവരുന്നതായാണു പരാതി.
പണം നഷ്‌ടപ്പെട്ടവര്‍ കമ്പംമെട്ട്‌ സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. എന്നാല്‍, തമിഴ്‌നാട്ടില്‍ നടന്ന സംഭവമായതിനാല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു കമ്പംമെട്ട്‌ പോലീസിന്റെ നിലപാട്‌.
പരാതിക്കാരോട്‌ കമ്പം സൗത്ത്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കാനും കമ്പംമെട്ട്‌ പോലീസ്‌ നിര്‍ദേശം നല്‍കി. കമ്പത്തുനിന്നു കമ്പംമെട്ടിലൂടെ തൊടുപുഴയിലേക്കു പോയ വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത ശേഷമാണ്‌ പണം കൈവശപ്പെടുത്തിയത്‌.

Ads by Google
Tuesday 04 Sep 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW