Wednesday, February 20, 2019 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.03 AM

ഒറ്റത്തെരഞ്ഞെടുപ്പ്‌: 4,555 കോടിയുടെ വോട്ടിങ്‌ മെഷീന്‍ വേണം

ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ വോട്ടിങ്‌ യന്ത്രങ്ങളും വി.വി. പാറ്റ്‌ മെഷീനുകളും വാങ്ങാന്‍ 4,555 കോടി രൂപ വേണമെന്നു നിയമകമ്മിഷന്‍.
2019 പൊതുതെരഞ്ഞെടുപ്പിന്‌ 10,60,000 പോളിങ്‌ സ്‌റ്റേഷനുകള്‍ വേണ്ടിവരുമെന്നു കഴിഞ്ഞയാഴ്‌ച സമര്‍പ്പിച്ച ഒറ്റത്തെരഞ്ഞെടുപ്പു സംബന്ധിച്ച കരട്‌ റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു നിയമകമ്മിഷന്‍ വ്യക്‌തമാക്കി.
തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടക്കുന്നപക്ഷം 12.9 ലക്ഷം ബാലറ്റ്‌ യൂണിറ്റുകള്‍, 9.4 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 12.3 ലക്ഷം വി.വി. പാറ്റ്‌ മെഷീനുകള്‍( വോട്ട്‌ ചെയ്‌തത്‌ ആര്‍ക്കെന്ന്‌ പേപ്പര്‍ വഴി അറിയാനുള്ള മാര്‍ഗം) എന്നിവയുടെ കുറവുണ്ടെന്നാണു തെരഞ്ഞെടുപ്പു കമ്മിഷന്‍ സൂചിപ്പിച്ചിരിക്കുന്നത്‌.
ബാലറ്റ്‌ യൂണിറ്റ്‌, കണ്‍ട്രോള്‍ യൂണിറ്റ്‌, വി.വി. പാറ്റ്‌ എന്നിവയുള്‍പ്പെടുന്ന ഒരു വോട്ടിങ്‌ മെഷീന്‌ വില 33,200 രൂപയാണ്‌. ഇതിന്‍പ്രകാരം അടുത്തവര്‍ഷം ഒറ്റത്തെരഞ്ഞെടുപ്പു നടത്തണമെങ്കില്‍ 4555 കോടി രൂപയുടെ വോട്ടിങ്‌ മെഷീനുകള്‍ അനിവാര്യമാണ്‌. 15 വര്‍ഷമാണ്‌ ഒരു യൂണിറ്റിന്റെ ശരാശരി ആയുസ്‌. ഇതു കണക്കിലെടുത്താല്‍ 2024 പൊതുതെരഞ്ഞെടുപ്പിന്‌ 1,757.17 കോടി രൂപയും 2029 പൊതുതെരഞ്ഞെടുപ്പിന്‌ 2017.93 കോടി രൂപയും 2034 പൊതുതെരഞ്ഞെടുപ്പിന്‌ 13,981.58 കോടി രൂപയും ചെലവുവരുമെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നതായും നിയമകമ്മിഷന്‍ ചൂണ്ടിക്കാട്ടി.

Ads by Google
Tuesday 04 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW