Tuesday, July 23, 2019 Last Updated 44 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.03 AM

പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ദൈവം അറസ്‌റ്റില്‍

ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്ത്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍ പീഡിപ്പിച്ച ആള്‍ദൈവം അറസ്‌റ്റില്‍.
ദക്ഷിണ ഡല്‍ഹിയിലെ ഫത്തേപുര്‍ ബേരിയില്‍ പതിനഞ്ചുകാരിയെപീഡിപ്പിച്ച നബ്ബെ ഭഗത്‌ (42) ആണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ 17 നു നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ യുവതി നല്‍കിയ പരാതിയിലാണ്‌ അറസ്‌റ്റ്‌.
മകന്റെ അസുഖം ഭേദമാക്കാന്‍ പരാതിക്കാരി ഭഗത്തിന്റെ ആശ്രമം സന്ദര്‍ശിച്ചിരുന്നു. തനിക്കൊപ്പമെത്തിയ കൗമാരിക്കാരിയെ ഭഗത്‌ ബലാത്സംഗം ചെയ്‌തെന്നും വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണു യുവതിയുടെ പരാതി.
പോക്‌സോ നിയമപ്രകാരം കഴിഞ്ഞ 30 നു കേസെടുത്ത പോലീസ്‌ ഭഗത്തിനെ ഞായറാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തു.

Ads by Google
Tuesday 04 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW