Saturday, January 19, 2019 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.03 AM

കാണാതായ പശുവിനെ അന്വേഷിച്ചെത്തിയ യുവാവിന്റെ കൈവെട്ടി

റായ്‌സെന്‍(മധ്യപ്രദേശ്‌): കാണാതായ പശുവിനെ അന്വേഷിച്ചെത്തിയ യുവാവിനെ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചതായും ഒരു കൈവെട്ടിയതായും പരാതി. മധ്യപ്രദേശിലെ റായ്‌സെന്‍ ജില്ല ആസ്‌ഥാനത്തുനിന്ന്‌ 40 കിലോമീറ്റര്‍ അകലെയുള്ള പിപാല്‍വാലി ഗ്രാമത്തിലാണു സംഭവം.
കല്ലു സാഹു (35) എന്നയാളാണ്‌ ആക്രമിക്കപ്പെട്ടത്‌. ഗ്രാമത്തിലുള്ള സത്തു യാദവിന്റെ വീട്ടിലെത്തി കല്ലു സാഹു കാണാതായ പശുവിനെ അന്വേഷിച്ചിരുന്നു. എന്നാല്‍, ഇതേത്തുടര്‍ന്നു വാക്കേറ്റമുണ്ടായെന്നും സത്തു യാദവും കുടുംബാംഗങ്ങളും ചേര്‍ന്ന്‌ കല്ലു സാഹുവിനെ മരത്തില്‍ പിടിച്ചുകെട്ടി മര്‍ദിച്ചതായും പോലീസ്‌ പറഞ്ഞു. വാളുകൊണ്ട്‌ ഒരു കൈ വെട്ടിയെടുക്കുകയും ചെയ്‌തു. ബന്ധുക്കളെത്തിയാണ്‌ സാഹുവിനെ രക്ഷിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
സത്തു യാദവിനെയും മകനെയും അറസ്‌റ്റ്‌ ചെയ്‌തതായി പോലീസ്‌ പറഞ്ഞു. യാദവിന്റെ ഭാര്യയും മറ്റൊരു മകനും വീട്ടുജോലിക്കാരിയും ഒളിവിലാണ്‌.

Ads by Google
Tuesday 04 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW