Saturday, April 20, 2019 Last Updated 38 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.03 AM

മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച്‌ അറസ്‌റ്റ്: പോലീസ്‌ മാധ്യമങ്ങളെ കണ്ടതിനെതിരേ കോടതി

മുംബൈ: ജൂണിലും കഴിഞ്ഞയാഴ്‌ചയും അറസ്‌റ്റിലായ മനുഷ്യാവകാശ, സാമൂഹികപ്രവര്‍ത്തകര്‍ക്കു മാവോയിസ്‌റ്റ്‌ ബന്ധമുണ്ടെന്നു പരസ്യപ്പെടുത്തി മഹാരാഷ്‌ട്ര പോലീസ്‌ മാധ്യമങ്ങളെ കണ്ടതിനെതിരേ ബോംബെ ഹൈക്കോടതി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: പരംബീര്‍ സിങ്ങും പുനെ പോലീസും ചേര്‍ന്നാണു വെള്ളിയാഴ്‌ച മാധ്യമങ്ങളെ കണ്ടത്‌.
പ്രവര്‍ത്തകരും മാവോയിസ്‌റ്റുകളും കൈമാറിയെന്നു കരുതുന്ന കത്തുകള്‍ വാര്‍ത്താ സമ്മേളനത്തിനിടെ സിങ്‌ വായിച്ചുകേള്‍പ്പിച്ചിരുന്നു. അറസ്‌റ്റിലായ പ്രവര്‍ത്തകരുടെ മാവോയിസ്‌റ്റ്‌ ബന്ധത്തിനു പോലീസിന്റെ പക്കല്‍ വ്യക്‌തമായ തെളിവുണ്ടെന്നും സിങ്‌ അവകാശപ്പെട്ടിരുന്നു. കേസില്‍ തെളിവായുള്ള കത്തുകള്‍ പോലീസിന്‌ എങ്ങനെ പരസ്യമാക്കാനായെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ ചോദിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്‌. ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബെഞ്ച്‌ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ പോലീസിന്‌ എന്താണു പറയാനുള്ളതെന്ന്‌ ആരായാമെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കൊറെഗാവ്‌-ഭീമാ ഏറ്റുമുട്ടലിന്‌ ഇരയായ സതീഷ്‌ ഗെയ്‌ക്‌വാദ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍. കേസില്‍ വരുന്ന ഏഴിനു വാദം കേള്‍ക്കും.

Ads by Google
Tuesday 04 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW