Wednesday, September 26, 2018 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.03 AM

ഹൈദരാബാദ്‌ ഇരട്ട സ്‌ഫോടനക്കേസ്‌ വിധി ഇന്ന്‌

ഹൈദരാബാദ്‌: ഹൈദരാബാദ്‌ ഇരട്ട സ്‌ഫോടനക്കേസില്‍ ഇന്ന്‌ വിധി പ്രഖ്യാപിച്ചേക്കും. 2007-ല്‍ 44 പേരുടെ ജീവനെടുക്കുകയും 68 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ അഞ്ച്‌ ഇന്ത്യന്‍ മുജാഹിദീന്‍ സംഘാംഗങ്ങളാണു പ്രതികള്‍.
ഗോകുല്‍ ചാത്‌, ലുംബിനി പാര്‍ക്ക്‌ എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടനം. തെലങ്കാന പോലീസിലെ കൗണ്ടര്‍ ഇന്റലിജന്‍സ്‌ (സി.ഐ) വിഭാഗമാണു കേസ്‌ അന്വേഷിച്ചത്‌. അഞ്ചു പ്രതികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
പിടിയിലായ അഞ്ചു പേര്‍ക്കെതിരേയും ഒളിവിലുള്ള റിയാസ്‌ ഭട്‌കല്‍, ഇഖ്‌ബാല്‍ ഭട്‌കല്‍ എന്നിവര്‍ക്കുമെതിരേ നാലു കുറ്റപത്രങ്ങളാണു പോലീസ്‌ സമര്‍പ്പിച്ചത്‌.
മുഹമ്മദ്‌ അക്‌ബര്‍ ഇസ്‌മയില്‍ ചൗധരി, അനീഖ്‌ ഷഫീഖ്‌ സയിദ്‌, ഫറൂഖ്‌ ഷറഫുദീന്‍ തര്‍കാഷ്‌, മുഹമ്മദ്‌ സാദിഖ്‌ ഇസ്രാര്‍ അഹമ്മദ്‌ ഷെയ്‌ക്‌, താരീഖ്‌ അഞ്‌ജും എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

Ads by Google
Tuesday 04 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW