കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാഡിനോ അപ്പാര്‍ട്ട്മെന്റില്‍ വെടിയേറ്റ പത്തുപേരില്‍ കുട്ടികളും. മൂന്നുപേരുടെ നില ഗുരുതരമെന്ന് പോലീസ്.
ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം. നൂറ് അപ്പാര്‍ട്ട്മെന്റുകളടങ്ങിയ കോംപ്ലക്സിലാണു വെടിവയ്പ്പുണ്ടായത്. അവധിയും വാരാന്ത്യവുമായിരുന്നതിനാല് ആളുകള്‍ അപ്പാര്‍ട്ട്മെന്റിലെ പൊതുമൈതാനത്ത് കളിച്ചുകൊണ്ടിരിക്കെയാണിത്.
ആക്രമണകാരികളെക്കുറിച്ചോ ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടില്ല.
ഫ്ളോറിഡയിലെ ജാക്ക്സണ്വില്ലയില് ഒരാള്‍ ഒമ്പതുപേരെ വെടിവച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് കാലിഫോര്‍ണിയയിലും സമാന സംഭവം അരങ്ങേറിയത്. ജാക്ക്സണ്വില്ലയില് വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെയായിരുന്നു വെടിവയ്പ്.