Friday, April 26, 2019 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.02 AM

റോഹിന്‍ഗ്യ കൂട്ടക്കൊല റിപ്പോര്‍ട്ട്‌ ചെയ്‌ത മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മ്യാന്‍മറില്‍ ജയില്‍ശിക്ഷ

uploads/news/2018/09/245604/1.jpg

യാങ്കൂണ്‍: റോഹിന്‍ഗ്യ മുസ്ലിംകളുടെ കൂട്ടക്കൊല റിപ്പോര്‍ട്ട്‌ ചെയ്‌ത രണ്ടു മാധ്യമപ്രവര്‍ത്തകരെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്നാരോപിച്ച്‌ മ്യാന്‍മറില്‍ ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ലേഖകരും മ്യാന്‍മര്‍ പൗരന്മാരുമായ വാ ലോണ്‍(32), ക്യോ സോ ഊ(28) എന്നിവരെയാണ്‌ ശിക്ഷിച്ചത്‌. നടപടിക്കെതിരേ ലോകവ്യാപകപ്രതിഷേധം. മ്യാന്‍മര്‍ പോലീസും സൈന്യവും നടത്തിയ വ്യാപക അതിക്രമത്തില്‍ ഏഴുലക്ഷം റോഹിന്‍ഗ്യകളാണു മ്യാന്‍മറില്‍നിന്ന്‌ ബംഗ്ലാദേശിലേക്കു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്‌. കഴിഞ്ഞ സെപ്‌റ്റംബറില്‍ മ്യാന്‍മറിലെ ഇന്‍ ഡിന്നിലുള്ള റാഖൈന്‍ ഗ്രാമത്തില്‍ 10 റോഹിന്‍ഗ്യ മുസ്ലിംകളുടെ ഏറ്റുമുട്ടല്‍ക്കൊല വെളിച്ചത്തുകൊണ്ടുവരുന്നതിനിടെ തങ്ങളെ കുടുക്കുകയായിരുന്നെന്നു ശിക്ഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. അത്താഴവിരുന്നിനു ക്ഷണിച്ച സേനാ ഉന്നതര്‍ ഏതാനും രേഖകള്‍ നല്‍കുകയായിരുന്നു. റെസ്‌റ്റോറന്റ്‌ വിട്ടയുടന്‍ സേന വളയുകയും രഹസ്യരേഖകള്‍ കൈവശം വച്ചെന്നാരോപിച്ച്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നെന്നും ഇരുവരും കോടതിയില്‍ വ്യക്‌തമാക്കി.
എന്നാല്‍ മൊഴി സ്വീകരിക്കാന്‍ വിസമ്മതിച്ച ജഡ്‌ജി ഔദ്യോഗികരഹസ്യനിയമപ്രകാരം ഇരുവരും കുറ്റക്കാരാണെന്നു വിധിക്കുകയായിരുന്നു. റാഖൈനില്‍ പത്ത്‌ റോഹിന്‍ഗ്യ മുസ്ലിംകളെ ബന്ദികളെയെന്നോണം മുട്ടുകുത്തി നിര്‍ത്തി സേനയുടെ നേതൃത്വത്തില്‍ വെടിയുതിര്‍ത്തുകൊല്ലുകയായിരുന്നെന്നാണ്‌ ആരോപണം. ഇതിന്റെ ദൃശ്യമടക്കം പുറത്തുവന്നിരുന്നു. മ്യാന്‍മറിനും ലോകത്തെവിടെയുമുള്ള മാധ്യമങ്ങള്‍ക്കും സങ്കടകരമായ ദിനമാണെന്ന്‌ കോടതി നടപടിയില്‍ പ്രതികരിച്ച്‌ റോയിട്ടേഴ്‌സ്‌ എഡിറ്റര്‍ ഇന്‍ ചീഫ്‌ സ്‌റ്റീഫന്‍ ജെ. അഡ്‌ലര്‍ പറഞ്ഞു.

Ads by Google
Tuesday 04 Sep 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW