Friday, February 15, 2019 Last Updated 18 Min 12 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Monday 03 Sep 2018 09.22 PM

അന്വേഷണം അന്തിമ ഘട്ടത്തില്‍ അട്ടിമറിക്കാന്‍ ശ്രമം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സമ്മര്‍ദ്ദം; കന്യാസ്ത്രീയുടെ കുടുംബം കോടതിയിലേക്ക്

uploads/news/2018/09/245603/bishop-fra.jpg

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍ അട്ടിമറിക്കാന്‍ ശ്രമമെന്ന് കന്യാസ്ത്രീയുടെ കുടുംബം. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ കനത്ത സമ്മര്‍ദ്ദമാണ് പോലീസിനെന്നുമാണ് മംഗളം ഓണ്‍ലൈന് കിട്ടിയ രഹസ്യ വിവരം.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ പഴയ താല്‍പര്യം കാണുന്നില്ല. കന്യാസ്ത്രീയുടെ കുടുംബം അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ചെങ്കിലും ഒരാഴ്ച കൂടി നോക്കിയിട്ട് അന്വേഷണം മുന്നോട്ടു പോകുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാണ് അവരുടെ തീരുമാനം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. തെളിവുകള്‍ സഹിതം ചോരുന്നു. ആരാണ് ചോര്‍ത്തിക്കൊടുക്കുന്നത് എന്ന് അവര്‍ക്ക് അറിയില്ല.

ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത്. തെളിവുകളുണ്ടായിട്ടും അറസ്റ്റ് വൈകിയാല്‍ അവ നശിപ്പിക്കാന്‍ ഇടയുണ്ട്. കന്യസ്ത്രീയുടെ കുടുംബാംഗങ്ങള്‍ക്കും ഭീഷണിയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചാലെ അറസ്റ്റുണ്ടാവൂ എന്നാണ് പോലീസ് നിലപാട്. എന്നാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സാദ്ധ്യതയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയാല്‍ ഇപ്പോഴുള്ള തെളിവുകള്‍ നഷ്ടപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാല്‍ കന്യാസ്ത്രീയും കുടുംബവും ഹൈക്കോടതിയെ സമീപിക്കും.

-ബീന സെബാസ്റ്റിയന്‍

Ads by Google
ബീന സെബാസ്റ്റിയന്‍
Monday 03 Sep 2018 09.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW