Tuesday, November 13, 2018 Last Updated 51 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 06.23 PM

ചരിത്രത്തിലാദ്യമായി ഐ.എസ്.ആര്‍.ഒ ഏഴ് മാസത്തിനുള്ളില്‍ 19 ദൗത്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു

isro,19 mission

ന്യൂഡല്‍ഹി: അടുത്ത ഏഴ് മാസത്തിനുള്ളില്‍ ഐ.എസ്.ആര്‍.ഒ പദ്ധിയിടുന്നത് 19 ദൗത്യങ്ങളാണ്. ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വിക്ഷേപണങ്ങള്‍ കുറഞ്ഞ കാലയളവില്‍ നടത്തുന്നതെന്ന് ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. 30 ദിവസത്തിനുള്ളില്‍ 2 വിക്ഷേപങ്ങള്‍ നടത്തുന്നതും ഇത് ആദ്യമായാണ്. ചന്ദ്രയാന്‍-2 ജനുവരിയിലോ ഫെബ്രുവരിയിലോ വിക്ഷേപിച്ചേക്കും.

2018 സെപ്റ്റംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെ നടത്തുന്ന വിക്ഷേപണങ്ങളില്‍ പത്ത് ഉപഗ്രഹങ്ങളും ഒമ്പത് വിക്ഷേപണ വാഹനങ്ങളും ഉള്‍പ്പെടുന്നു. 19 ദൗത്യത്തില്‍ ആദ്യത്തേത് പി.എസ്.എല്‍.വി സി 42 സെപ്റ്റംബര്‍ 15ന് വിക്ഷേപിക്കും. ബ്രിട്ടീഷ് ഉപഗ്രഹമായ നോവസാര്‍, എസ് 1-4 എന്നിവയാവും പി.എസ്.എല്‍.വി സി 42 കുതിക്കുകയെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു. ഒക്ടോബറില്‍ ജിസാറ്റ് 29 ഉമായി ജി.എസ്.എല്‍.വി മാര്‍ക്ക് 3ഡി2, ഹൈസിസുമായി പി.എസ്.എല്‍.വി സി 43 എന്നിവ വിക്ഷേപിക്കും. നവംബറില്‍ ഐ.എസ്.ആര്‍.ഒ രണ്ട് വിക്ഷേപണങ്ങള്‍ നടത്തുന്നുണ്ട്.

Ads by Google
Monday 03 Sep 2018 06.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW