Wednesday, November 21, 2018 Last Updated 25 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 05.58 PM

എലിപ്പനി പ്രതിരോധം തടയാന്‍ ലക്ഷ്യമിട്ട ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുത്തു

Jacob Vadakkanchery

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടരുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രചരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുത്തു. ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സംസ്ഥാനത്ത് ഇതുവരെ 196 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒന്‍പത് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി രോഗലക്ഷണങ്ങളോടെ 34 പേര്‍ മരിച്ചു. മൂന്നാഴ്ച അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. താലൂക്ക് ആശുപത്രികളേയും ചികിത്സാ സജ്ജമാക്കാന്‍ തീരുമാനിച്ചു. മരുന്നില്ലെന്ന് പറഞ്ഞ് ആരെയും തിരിച്ചയക്കരുതെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

എലിപ്പനി ബാധ തടയാന്‍ സര്‍ക്കാര്‍ ഊര്‍ജിത ശ്രമം നടത്തുന്നതിനിടെയാണ് ഇതിനെതിരായ പ്രചരണവുമായി ജേക്കബ് വടഞ്ചേരി രംഗത്ത് വന്നത്. എലിപ്പനി പ്രതിരോധ മരുന്ന ആരും കഴിക്കരുതെന്നും അത് അപകടകരമാണെന്നുമാണ് ഇയാളുടെ എതിര്‍ പ്രചരണം. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ജേക്കബ് വടക്കുഞ്ചേരി രംഗത്ത് വന്നത്.

ആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. മരുന്ന് വ്യവസായത്തെ സഹായിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കടിച്ചാല്‍ പൊട്ടാത്ത കാര്യങ്ങള്‍ നല്‍കി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ആരോഗ്യ വകുപ്പെന്നും ഇയാള്‍ ആരോപിക്കുന്നു. എലിപ്പനിക്കെതിരെ നല്‍കുന്ന ഡോക്‌സി സൈക്കിളിന്‍ കഴിച്ചാല്‍ സാധാരണ മരുന്ന് കഴിക്കുന്നവരില്‍ പോലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നും ജേക്കബ് വടക്കുഞ്ചേരി ആരോപിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW