Tuesday, July 16, 2019 Last Updated 23 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 05.38 PM

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ; ആഹ്‌ളാദ പ്രകടനത്തിനെതിരെ ആസിഡ് ആക്രമണം

Congress, Acid attack

തുംകൂര്‍: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്‌ളാദ പ്രകടനത്തിനെതിരെ ആസിഡ് ആക്രമണം. തുംകൂരില്‍ ഇനായത്തുള്ള ഖാന്‍ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലായിരുന്നു തിങ്കളാഴ്ച. കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തി. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ജെ.ഡി.എസുമായി സഖ്യം രൂപീകരിച്ച് ഭരണസമിതികള്‍ രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.

മൂന്ന് സിറ്റി കോര്‍പ്പറേഷനുകളിലേക്കും 29 സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 52 ടൗണ്‍ മുസിനിപ്പല്‍ കൗണ്‍സിലുകളിലേക്കും 20 ടൗണ്‍ പഞ്ചായത്തുകളിലേക്കും തിരഞ്ഞെടുപ്പ് നടന്നതില്‍ 982 വാര്‍ഡുകള്‍ കോണ്‍ഗ്രസ് നേടി. ജെ.ഡി.എസ് 375 വാര്‍ഡുകള്‍ നേടി.

പരാജയം സമ്മതിച്ചതായി ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യുരപ്പ പറഞ്ഞു. പ്രതീക്ഷിച്ച സീറ്റുകള്‍ ബി.ജെ.പി വിജയിച്ചില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സൂചനയായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലത്തെ കാണാനാകില്ലെന്നും യെദ്യുരപ്പ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW