Thursday, February 21, 2019 Last Updated 12 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 05.10 PM

യുവാവിനൊപ്പെം ബൈക്കില്‍ യാത്രചെയ്ത നായ റോഡിലേക്ക് എടുത്തു ചാടി; കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് കടയില്‍ ഇടിച്ചു

Accident

കൊല്ലം : യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലിടിച്ച് ഒരാള്‍ക്ക് പരിക്ക്.

കൊല്ലം ആഞ്ചാലുംമൂടിന് സമീപം കടവൂര്‍ ജംഗ്ഷനു സമീപം രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. യുവാവിനൊപ്പം ബൈക്കിന്റെ പിന്‍ സീറ്റിലിരുന്നു യാത്രചെയ്യുകയായിരുന്ന നായ റോഡിലേക്ക് എടുത്തുചാടിയതാണ് അപകടകാരണം. നായ ബൈക്കില്‍ നിന്ന് ചാടിയതിനെതുടര്‍ന്ന് ബൈക്ക് മറിയുകയായിരുന്നു പിന്നാലെ വന്ന ബസ് ഇതുകണ്ട് പെട്ടെന്നു വെട്ടിതിരിച്ചെങ്കിലും സമിപത്തുള്ള കടയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കടയുടമ ശിവരാജ(53) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുമണ്ണില്‍ നിന്ന് കൊല്ലത്തേക്കു പോയ ബസാണ് അപകടത്തില്‍പെട്ടത്. ബസ് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് കട ഭാഗികമായി തകര്‍ന്നു. അപകടത്തിന് കാരണമായ ബൈക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും നായയുമായി വന്ന യവാവും നായയും സംഭവസ്ഥലത്തുനിന്നും അപ്രത്യക്ഷരായി.

Ads by Google
Ads by Google
Loading...
TRENDING NOW