Monday, September 03, 2018 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 05.08 PM

മാവോയിസ്റ്റുകളെ സര്‍ക്കാര്‍ ഭയക്കുന്നതെന്തിന്; ശിവസേന

Sivsena

മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഡാലോചന ചെയ്തുവെന്നാരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റുചെയ്ത നടപടിക്കെതിരെ ശിവസേന രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന വിമര്‍ശനം ഉന്നയിച്ചത്.

ഒരു സര്‍ക്കാറിനെ താഴെയിറക്കോണ്ടത് ജനങ്ങളാണ്, മാവോയിസ്റ്റുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ശിവസേന അഭിപ്രായപ്പെട്ടു. അറസ്റ്റിനു പിന്നാലെയുള്ള കാര്യങ്ങള്‍ പരിഹാസ്യമാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത് ജനങ്ങളാണ്. ജനാധിപത്യ സംവിധാനത്തില്‍ മാവോയിസ്റ്റുകള്‍ക്ക് സ്ഥാനമില്ലെന്നും നിലവിലെ നടപടികളില്‍ നിന്ന് പോലീസിനെ പിന്തിരിപ്പിക്കണമെന്നും ശിവസേന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ത്രിപുര, പശ്ചിമബംഗാള്‍, മണിപ്പുര്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകള്ക്ക് അധികാരം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അവര്‍ക്കു സാധിക്കാതെ പോയതിന്റെ തെളിവാണിതെന്നും ശിവസേന വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നല്‍കുന്ന സുരക്ഷയില്‍ സുരക്ഷസേനകള്‍ ഒരിക്കലും പിഴവുവരുത്താറില്ല. പിന്നന്തിനാണ് പോലീസും സുരക്ഷാ വിഭാഗവും ഇത്രയധികം ഭയക്കുന്നതെന്നും മുഖപത്രം ചോദിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW